Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 04:41 PM

യു.എ.ഇയിൽ കീറ്റ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമിന് ഒരു വയസ്സ്

by Raneesha Razak
ദുബായ് : മീറ്റാന്റെ (Meituan) അന്താരാഷ്ട്ര ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ ‘കീറ്റ’ (Keeta) യു.എ.ഇ.യിൽ ഒരു വർഷം പൂർത്തിയാക്കി. രാജ്യവ്യാപകമായ വളർച്ചയും നേട്ടങ്ങളും കമ്പനി ആഘോഷിച്ചു. 2025 സെപ്റ്റംബറിൽ ദുബായിൽ പ്രവർത്തനം ആരംഭിച്ച കീറ്റ, വെറും 90 ദിവസത്തിനുള്ളിൽ യു.എ.ഇ.യിലെ ഏഴ് എമിറേറ്റുകളിലേക്കും സേവനം വ്യാപിപ്പിച്ചിരുന്നു. രാജ്യത്തുടനീളം ആയിരക്കണക്കിന് റെസ്റ്റോറന്റ് പങ്കാളികളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഈ പ്ലാറ്റ്‌ഫോം, ആദ്യ വർഷത്തിൽ തന്നെ ലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് സേവനം നൽകുകയും കോടിക്കണക്കിന് ഓർഡറുകൾ വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു. ഉപഭോക്താക്കൾക്ക് ഭക്ഷണം എത്തിക്കുന്നതിനായി ഡെലിവറി പങ്കാളികൾ യു.എ.ഇ.യിൽ ഏകദേശം 20 കോടി കിലോമീറ്ററിലധികം യാത്ര ചെയ്തു. ആഗോള സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രാദേശിക സമൂഹത്തിന് മികച്ച സേവനം നൽകുക എന്നതാണ് ഈ കമ്പനിയുടെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.

You may also like