19
ഷാർജ : ഷാർജ സിറ്റി മുനിസിപ്പാലിറ്റി ലോണ്ട്രി, ഇസ്തിരി, കാർപെറ്റ് ക്ലീനിംഗ് സ്ഥാപനങ്ങൾക്കായി പുതിയ ആരോഗ്യസുരക്ഷാ പദ്ധതി ആരംഭിച്ചു. മിഡിൽ ഈസ്റ്റിലെ ആദ്യ സംരംഭമായ ഈ പദ്ധതിയിലൂടെ ജീവനക്കാർക്ക് ആരോഗ്യ-ശുചിത്വ പരിശീലനം നൽകും.
വസ്ത്രങ്ങൾ കൈകാര്യം ചെയ്യൽ, ഉപകരണങ്ങളുടെ സുരക്ഷിത ഉപയോഗം, രാസവസ്തുക്കളുടെ കൈകാര്യം, ജോലി സ്ഥലത്തെ ശുചിത്വം എന്നിവയിൽ പരിശീലനം ഉൾപ്പെടും. വിവിധ ഭാഷകളിലുള്ള പഠനസാമഗ്രികളും സർട്ടിഫിക്കറ്റുകളും നൽകുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സ്ഥിരവും അപ്രതീക്ഷിതവുമായ പരിശോധനകളും നടത്തും. നേരത്തെ ബാർബർ ഷോപ്പുകളും ബ്യൂട്ടി സലൂണുകളും ഉൾപ്പെടുത്തിയിരുന്ന പദ്ധതി ഇപ്പോൾ ലോണ്ട്രി മേഖലയിലേക്കും വ്യാപിപ്പിച്ചതാണ്.