Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 10:14 AM

ഒമാനിൽ ഗൾഫ് ട്രാഫിക് വീക്ക്; കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന

by silvya

മസ്കറ്റ് : റോഡ് സുരക്ഷാ മുൻകരുതലുകൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി റോയൽ ഒമാൻ പോലീസ് ‘ഗൾഫ് ട്രാഫിക് വീക്ക്’ വിപുലമായി ആചരിക്കുന്നു. കാൽനടയാത്രക്കാർ അപകടത്തിൽപ്പെടുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തിനാണ് ഇത്തവണത്തെ കാമ്പയിൻ പ്രധാനമായും മുൻഗണന നൽകുന്നത്. റോഡ് മുറിച്ചുകടക്കുമ്പോഴും നടപ്പാതകൾ ഉപയോഗിക്കുമ്പോഴും പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ വലിയ തോതിലുള്ള ബോധവൽക്കരണം ഇതോടൊപ്പം നടക്കുന്നുണ്ട്.

അശ്രദ്ധമായ ഡ്രൈവിംഗും കാൽനടയാത്രക്കാരുടെ അശ്രദ്ധയും റോഡപകടങ്ങൾക്ക് വലിയ കാരണമാകുന്നുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഇത് പരിഹരിക്കാനായി ഡ്രൈവർമാർക്കും യാത്രക്കാർക്കും പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പോലീസ് നൽകിവരുന്നു. ജി.സി.സി രാജ്യങ്ങൾ സംയുക്തമായി നടത്തുന്ന ഈ വാരാചരണത്തിലൂടെ റോഡ് നിയമങ്ങൾ പാലിക്കുന്ന ഒരു സംസ്‌കാരം വളർത്തിയെടുക്കാനാണ് ഒമാൻ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി വിവിധ ഗവർണറേറ്റുകളിൽ ട്രാഫിക് സുരക്ഷാ പ്രദർശനങ്ങളും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

You may also like