Loading info...
Home UAE NewsDubaiദുബായ് മുനിസിപ്പാലിറ്റിയും ലുലു എക്സ്ചേഞ്ചും കൈകോർക്കുന്നു; സേവന നിരക്കുകളും പിഴകളും ഇനി എക്സ്ചേഞ്ച് ശാഖകളിലൂടെ അടയ്ക്കാം

ദുബായ് മുനിസിപ്പാലിറ്റിയും ലുലു എക്സ്ചേഞ്ചും കൈകോർക്കുന്നു; സേവന നിരക്കുകളും പിഴകളും ഇനി എക്സ്ചേഞ്ച് ശാഖകളിലൂടെ അടയ്ക്കാം

by silvya

ദുബായ്: ദുബായ് മുനിസിപ്പാലിറ്റിയുടെ വിവിധ സേവന നിരക്കുകളും പിഴകളും യുഎഇയിലുടനീളമുള്ള ലുലു എക്സ്ചേഞ്ച് ശാഖകൾ വഴി അടയ്ക്കുന്നതിനായി ഇരു സ്ഥാപനങ്ങളും തമ്മിൽ തന്ത്രപ്രധാനമായ കരാറിൽ ഒപ്പുവച്ചു. ദുബായ് മുനിസിപ്പാലിറ്റിയുടെ കോർപ്പറേറ്റ് സപ്പോർട്ട് സെക്ടർ ആക്ടിംഗ് സിഇഒ സയീദ് ഇസ്മയിൽ അൽ ഹാഷിമിയും ലുലു എക്സ്ചേഞ്ച് യുഎഇ സിഇഒ തമ്പി സുദർശനനുമാണ് ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഈ പുതിയ സഹകരണത്തിലൂടെ വ്യക്തികൾക്കും കമ്പനികൾക്കും മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട ഫീസുകളും പിഴകളും ലുലു എക്സ്ചേഞ്ചിന്റെ 145-ലധികം വരുന്ന ശാഖകളിലൂടെ പണമായോ ചെക്കായോ എളുപ്പത്തിൽ ഒടുക്കാൻ സാധിക്കും. സർക്കാർ സേവനങ്ങൾ ജനങ്ങൾക്ക് കൂടുതൽ പ്രാപ്യമാക്കുകയും ഉപഭോക്താക്കൾക്ക് തടസ്സരഹിതവും ലളിതവുമായ പേയ്‌മെന്റ് അനുഭവം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. യുഎഇയിലെ സാമ്പത്തിക സേവന രംഗത്തെ പ്രമുഖരായ ലുലു എക്സ്ചേഞ്ചും നഗര വികസന രംഗത്തെ കരുത്തരായ ദുബായ് മുനിസിപ്പാലിറ്റിയും കൈകോർക്കുന്നത് രാജ്യത്തെ ഡിജിറ്റൽ-സാമ്പത്തിക സേവന മേഖലയ്ക്ക് പുതിയ ഊർജ്ജം പകരും.

You may also like