Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 09:44 AM

കുവൈത്തിൽ വീട്ടുജോലിക്കാരെ നൽകാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്

by digitalbro.in@gmail.com

വയോധികയെ കബളിപ്പിച്ച് തട്ടിയെടുത്തത് 900 കുവൈത്തി ദിനാർ

വീട്ടുജോലിക്കാരെ നൽകാമെന്ന് വാഗ്ദാനം ചെയ്ത് വയോധികയെ കബളിപ്പിച്ച് പണം തട്ടിയെടുത്ത സംഭവം കുവൈത്തിൽ റിപ്പോർട്ട് ചെയ്തു. 900 കുവൈത്തി ദിനാർ പ്രതിയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. പണം ലഭിച്ചയുടൻ പ്രതി വിളിച്ചാൽ പ്രതികരിക്കാതിരിക്കുകയും നമ്പർ ബ്ലോക്ക് ചെയ്യുകയും ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു. പണം തിരിച്ചുകിട്ടുകയോ തൊഴിലാളിയെ ലഭിക്കുകയോ ചെയ്യാതെ വന്നപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ടെന്ന് വയോധികക്ക് മനസ്സിലായത്. തുടർന്ന് വടക്കുപടിഞ്ഞാറൻ സുലൈബിഖാത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. വഞ്ചന, ആൾമാറാട്ടം എന്നീ കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും സിഐഡി അന്വേഷണം ആരംഭിച്ചു.

You may also like