Featured Partner • Sponsored Advertisement
Reboot Computers
Loading info...
Nov 28, 2026 | 03:29 PM

ദുബായ് ഇന്റർനാഷണൽ ബോട്ട് ഷോ സന്ദർശിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

by Raneesha Razak
ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് ഹാർബറിൽ നടക്കുന്ന 32-ാമത് ദുബായ് ഇന്റർനാഷണൽ ബോട്ട് ഷോ (Dubai International Boat Show) വെള്ളിയാഴ്ച സന്ദർശിച്ചു. ദുബായ് വേൾഡ് ട്രേഡ് സെന്റർ സംഘടിപ്പിക്കുന്ന അഞ്ച് ദിവസത്തെ ഈ പ്രദർശനം നവംബർ 29 വരെ തുടരും. 25-ലധികം രാജ്യങ്ങളിൽ നിന്നുള്ള മുന്നൂറിലധികം കമ്പനികളും ബ്രാൻഡുകളും പങ്കെടുക്കുന്ന മേളയിൽ നൂറിലധികം ആഡംബര യോട്ടുകളും (Yachts) ജലയാനങ്ങളുമാണ് പ്രദർശിപ്പിച്ചിരിക്കുന്നത്.
സന്ദർശന വേളയിൽ പ്രമുഖ അന്താരാഷ്ട്ര യോട്ട് നിർമ്മാതാക്കളുടെയും മറൈൻ ഉപകരണ നിർമ്മാതാക്കളുടെയും സ്റ്റാളുകൾ ഷെയ്ഖ് മുഹമ്മദ് സന്ദർശിച്ചു. ഇറ്റാലിയൻ പവലിയനും ദുബായ് ഇന്റർനാഷണൽ മറൈൻ ക്ലബ്ബിന്റെ സ്റ്റാളും അദ്ദേഹം സന്ദർശിച്ചു. ഏറ്റവും പുതിയ യോട്ട് ഡിസൈനുകൾ, മറൈൻ സാങ്കേതികവിദ്യകൾ, എഞ്ചിനീയറിംഗ് മേഖലയിലെ പുതിയ മുന്നേറ്റങ്ങൾ, പ്രദർശകർ അവതരിപ്പിച്ച പുതിയ ഉൽപ്പന്നങ്ങളും സേവനങ്ങളും എന്നിവയെക്കുറിച്ച് ഉദ്യോഗസ്ഥർ അദ്ദേഹത്തോട് വിശദീകരിച്ചു. സമുദ്രയാന മേഖലയിൽ പ്രവർത്തിക്കുന്ന യുഎഇയിലെയും വിദേശത്തെയും പ്രമുഖ കമ്പനികളുടെ പ്രതിനിധികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

You may also like