Featured Partner • Sponsored Advertisement
Reboot Computers
Loading info...
Nov 27, 2026 | 07:27 PM

ജോലി നഷ്ടപ്പെട്ട 28,000 തൊഴിലാളികൾക്ക് 25 കോടി ദിർഹം നഷ്ടപരിഹാരം നൽകി യുഎഇ

by Raneesha Razak
ദുബായ്: 2026-ലെ ആദ്യ ഒൻപത് മാസത്തിനുള്ളിൽ ജോലി നഷ്ടപ്പെട്ട ഏകദേശം 28,000 തൊഴിലാളികൾക്ക് തൊഴിലില്ലായ്മ ഇൻഷുറൻസ് നഷ്ടപരിഹാരമായി 25 കോടി ദിർഹത്തിലധികം (250 Million AED) വിതരണം ചെയ്തതായി യു.എ.ഇ മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) അറിയിച്ചു.
2024-ൽ ഇൻവോളന്ററി ലോസ് ഓഫ് എംപ്ലോയ്‌മെന്റ് (ILOE) ഇൻഷുറൻസ് പദ്ധതിക്ക് കീഴിൽ നഷ്ടപരിഹാര വിതരണം ആരംഭിച്ചതു മുതൽ ഇതുവരെ ആകെ 62 കോടി ദിർഹത്തിലധികം തുക തൊഴിലാളികൾക്ക് വിതരണം ചെയ്തിട്ടുണ്ട്. ലക്ഷ്യമിട്ട സ്വകാര്യ മേഖലാ തൊഴിലാളികളിൽ 93 ശതമാനം പേരും ഇപ്പോൾ ഈ പദ്ധതിയുടെ കീഴിലുണ്ട്.
രാജിവെക്കുകയോ അച്ചടക്ക നടപടിയുടെ ഭാഗമായി പിരിച്ചുവിടപ്പെടുകയോ ചെയ്യാതെയുള്ള കാരണങ്ങളാൽ ജോലി നഷ്ടപ്പെടുന്ന ജീവനക്കാർക്കാണ് ഈ സാമ്പത്തിക സഹായം ലഭിക്കുന്നത്. അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെടുമ്പോൾ തൊഴിലാളികൾക്കുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനും പുതിയ ജോലി കണ്ടെത്തുന്നതുവരെ താൽക്കാലിക ആശ്വാസം നൽകാനുമാണ് സ്വകാര്യ മേഖലയുമായി സഹകരിച്ച് മന്ത്രാലയം ഈ നിർബന്ധിത ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതി പ്രകാരം, ജോലി നഷ്ടപ്പെടുന്നതിന് മുൻപുള്ള ആറ് മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ (Basic Salary) 60 ശതമാനമാണ് പ്രതിമാസ നഷ്ടപരിഹാരമായി ലഭിക്കുക. ഒരു ക്ലെയിമിൽ പരമാവധി മൂന്ന് മാസത്തേക്കാണ് ഈ തുക ലഭിക്കുക. ഒന്നാം കാറ്റഗറിയിലുള്ള ജീവനക്കാർക്ക് പ്രതിമാസം പരമാവധി 10,000 ദിർഹവും രണ്ടാം കാറ്റഗറിയിലുള്ളവർക്ക് പ്രതിമാസം പരമാവധി 20,000 ദിർഹവുമാണ് നഷ്ടപരിഹാരമായി ലഭിക്കുന്നത്.

You may also like