Loading info...
Home Uncategorizedഡൽഹി വിമാനത്താവളത്തിൽ മൂടൽമഞ്ഞ് ;126 വിമാന സർവീസുകൾ റദ്ദാക്കി

ഡൽഹി വിമാനത്താവളത്തിൽ മൂടൽമഞ്ഞ് ;126 വിമാന സർവീസുകൾ റദ്ദാക്കി

by silvya




കനത്ത മൂടൽമഞ്ഞ് കാരണം ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ (IGIA) പ്രവർത്തനങ്ങൾ ഇന്നും താറുമാറായി. തിങ്കളാഴ്ചയുണ്ടായ വൻ തടസ്സങ്ങൾക്ക് പിന്നാലെ, കാഴ്ചാപരിധി കുറഞ്ഞതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെയും വിമാനങ്ങൾ വൈകുകയും 126 സർവീസുകൾ റദ്ദാക്കുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അതത് എയർലൈൻസുമായി ബന്ധപ്പെട്ട് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് അധികൃതർ ആവർത്തിച്ച് നിർദ്ദേശിച്ചു.

You may also like