Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 11:32 PM

അസുഖമുണ്ടോ? കുട്ടികളെ സ്കൂളിൽ അയക്കരുത്: യുഎഇ മുന്നറിയിപ്പ്

by Raneesha Razak
യുഎഇ : വേനലവധിക്കുശേഷം ഓഗസ്റ്റ് 31-ന് യുഎഇയിലെ വിദ്യാലയങ്ങൾ തുറന്നതോടെ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിലും രോഗനിയന്ത്രണത്തിലും കടുത്ത നടപടികളുമായി സ്കൂൾ അധികൃതർ. രോഗലക്ഷണങ്ങളുള്ള കുട്ടികളെ യാതൊരു കാരണവശാലും സ്കൂളുകളിലേക്ക് അയക്കരുതെന്ന് അധികൃതർ രക്ഷിതാക്കളോട് അഭ്യർത്ഥിച്ചു. പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ തന്നെ രോഗങ്ങൾ പടരുന്നത് തടയാനാണ് ഈ മുന്നറിയിപ്പ്.
പനി, ചുമ, ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്ന കുട്ടികളെ പൂർണ്ണമായി സുഖം പ്രാപിക്കുന്നത് വരെ വീട്ടിൽ തന്നെ ഇരുത്തി പരിചരിക്കണം. ക്ലാസ് മുറികളിൽ മറ്റ് കുട്ടികളിലേക്ക് അസുഖങ്ങൾ പകരുന്നത് ഒഴിവാക്കാൻ വിദ്യാലയങ്ങളും രക്ഷിതാക്കളും തമ്മിലുള്ള സഹകരണം അത്യാവശ്യമാണെന്ന് സ്കൂൾ മാനേജ്‌മെന്റുകൾ വ്യക്തമാക്കുന്നു. കുട്ടികളുടെ സുരക്ഷിതത്വവും ആരോഗ്യകരമായ അന്തരീക്ഷവും ഉറപ്പാക്കുന്നതിനാണ് സ്കൂളുകൾ മുൻഗണന നൽകുന്നത്.

You may also like