Featured Partner • Sponsored Advertisement
Reboot Computers
Loading info...
Nov 28, 2026 | 07:30 PM

യുഎഇയിൽ 3 മുതൽ 12 വരെയുള്ള ക്ലാസുകളിലെ ഒന്നാം ടേം പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

by Raneesha Razak
അബുദാബി : 2026–2027 അധ്യയന വർഷത്തെ ഒന്നാം ടേം പരീക്ഷാ ടൈംടേബിൾ യുഎഇ വിദ്യാഭ്യാസ മന്ത്രാലയം (Ministry of Education) അംഗീകരിച്ചു. നവംബർ 25 മുതൽ ഡിസംബർ 11 വരെയാണ് പരീക്ഷകൾ നടക്കുക. 3 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾ സ്കൂളുകളിൽ നേരിട്ട് ഹാജരായാണ് പരീക്ഷ എഴുതേണ്ടത്.
മന്ത്രാലയത്തിന്റെ പാഠ്യപദ്ധതി പിന്തുടരുന്ന സർക്കാർ സ്കൂളുകൾക്കും സ്വകാര്യ സ്കൂളുകൾക്കും ഈ സമയക്രമം ബാധകമാണ്. വിഷയത്തിനും ക്ലാസിനും അനുസരിച്ച് പേപ്പർ വഴിയോ, ഇലക്ട്രോണിക് സംവിധാനം വഴിയോ, അല്ലെങ്കിൽ ഇവ രണ്ടും സംയോജിപ്പിച്ചോ ആയിരിക്കും പരീക്ഷകൾ നടത്തുക.

You may also like