Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 06:50 PM

ഇത്തിഹാദ് റെയിൽ ശൃംഖലയിൽ ദുബായിൽ 4 സ്റ്റേഷനുകൾ

അബുദാബിയിലേക്കുള്ള അതിവേഗ പാതയ്ക്കും സൗകര്യം

by Raneesha Razak

ദുബായ് : യുഎഇയുടെ ചരിത്രപരമായ ഇത്തിഹാദ് റെയിൽ ശൃംഖലയിൽ ദുബായ് നഗരപരിധിയിൽ ആകെ 4 റെയിൽവേ സ്റ്റേഷനുകൾ ഉണ്ടാകുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) വെളിപ്പെടുത്തി. ഇതിൽ രണ്ട് സ്റ്റേഷനുകൾ ദുബായിക്കും അബുദാബിക്കും ഇടയിൽ പുതുതായി നിർമ്മിക്കുന്ന അതിവേഗ റെയിൽ പാതയ്ക്കായുള്ളതാണ് (High-Speed Rail Link). ആദ്യമായി സംഘടിപ്പിക്കുന്ന റെയിൽ എക്സ് ദുബായ് (RailX Dubai) കോൺഫറൻസിന്റെ വാർത്താസമ്മേളനത്തിൽ ആർടിഎ ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടേഴ്സ് ചെയർമാനുമായ മത്താർ അൽ തായർ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ദേശീയ റെയിൽവേ ശൃംഖലയുടെ ഭാഗമായി സാധാരണ ട്രെയിൻ സർവീസുകൾക്കായി ദുബായിൽ രണ്ട് പ്രവേശന സ്റ്റേഷനുകൾ ഉണ്ടാകും. ഇതിൽ പ്രധാന പാസഞ്ചർ സ്റ്റേഷനായ അൽ യലായീസ് (Al Yalayis) സ്റ്റേഷൻ സെപ്റ്റംബർ 30-ന് പ്രവർത്തനസജ്ജമാകും. ദുബായിലെ രണ്ടാമത്തെ സാധാരണ സ്റ്റേഷൻ ഏതാണെന്ന് ആർടിഎ അധികൃതർ വ്യക്തമാക്കിയിട്ടില്ലെങ്കിലും, പുതിയ അതിവേഗ റെയിൽ സർവീസ് കൂടി വരുന്നതോടെ ഇരു എമിറേറ്റുകൾക്കുമിടയിലെ യാത്രാസമയം ഗണ്യമായി കുറയ്ക്കാനും പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാനും സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

You may also like