യുഎഇയിൽ ഇന്ന് പുലർച്ചെ മുതൽ നിരവധി പ്രദേശങ്ങളിൽ കനത്ത മൂടൽമഞ്ഞ് രൂപപ്പെട്ടതിനെ തുടർന്ന്, പുലർച്ചെ 1 മണി മുതൽ രാവിലെ 10 വരെ ചുവപ്പും മഞ്ഞയും നിറങ്ങളിലുള്ള ഫോഗ് അലർട്ടുകൾ പുറത്തിറക്കി. ദൂരക്കാഴ്ച കുറയുന്നതിനാൽ ഡ്രൈവർമാർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
Weather
യുഎഇയിൽ കാലാവസ്ഥാമാറ്റം ശൈത്യകാലം അടുക്കുന്നു താപനില കുറയും ദേശീയ കാലാവസ്ഥാ കേന്ദ്രം
യുഎഇയിൽ അടുത്ത ദിവസങ്ങളിൽ കാലാവസ്ഥാമാറ്റം അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. രാജ്യത്ത് താപനില 9 മുതൽ 10 ഡിഗ്രി സെൽഷ്യസ് വരെ താഴുകയും തണുപ്പ് അനുഭവപ്പെടുകയും ചെയ്യും. തീരദേശങ്ങളിലും ഉൾപ്രദേശങ്ങളിലും താപനിലയിൽ കുറവ് രേഖപ്പെടുത്തും. പ്രഭാത സമയങ്ങളിൽ മൂടൽമഞ്ഞ് ഉണ്ടാകാനും കാറ്റിന്റെ വേഗം കുറയാനും സാധ്യതയുണ്ടെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി.
അൽ ഐനിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഴയെ തുടർന്ന് റോഡുകളിൽ വെള്ളം കയറുകയും വാഹനമോടിക്കുന്നവരുടെ ദൃശ്യപരത ഗണ്യമായി കുറയുകയും ചെയ്തു.
യുഎഇയിൽ രൂപപ്പെട്ട ന്യൂനമർദ്ദം കാരണം ഏതാനും ദിവസങ്ങൾക്കുള്ളിൽ മഴ ലഭിക്കുമെന്ന് നേരത്തെ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചിരുന്നു. അതിനുശേഷം, യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയാണ്. മരുഭൂമികളിലും പർവതപ്രദേശങ്ങളിലും, പ്രത്യേകിച്ച് മഴ ശക്തമായതിനാൽ ചെറിയ വെള്ളച്ചാട്ടങ്ങൾ രൂപപ്പെടുകയും റോഡുകൾ നീരുറവകൾ പോലെ വെള്ളം ഒഴുകുന്ന അരുവികളായി മാറുകയും ചെയ്തു.
ഇന്ത്യൻ വിദ്യാർഥികൾക്ക് ഇത് ഇരട്ടി മധുരം
യുഎഇ ദീപാവലി ആഘോഷങ്ങൾക്കൊരുങ്ങുമ്പോൾ വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്തയുമായി ഇന്ത്യൻ കരിക്കുലം സ്കൂളുകൾ. ഇത്തവണ ദീപാവലിക്ക് നാല് ദിവസത്തെ അവധിയാണ് ഭൂരിഭാഗം സ്കൂളുകളും പ്രഖ്യാപിച്ചിരിക്കുന്നത്. പല സ്കൂളുകളിലും ഇന്ന് (ഒക്ടോബർ 17, വെള്ളിയാഴ്ച) മുതലാണ് അവധി ആരംഭിക്കുന്നത്. ചില സ്കൂളുകൾ ശനിയാഴ്ച അവധിക്ക് പ്രവേശിച്ച് ദീപാവലി ആഘോഷങ്ങൾക്ക് ശേഷം ബുധനാഴ്ച തുറക്കും.
മുന്നറിയിപ്പുമായി NCM
യുഎഇയിൽ ഈ ആഴ്ചയുടെ അവസാനത്തോടെ കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകാനിടയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) മുന്നറിയിപ്പ് നൽകി. ഒക്ടോബർ 10 വെള്ളിയാഴ്ച മുതൽ ഒക്ടോബർ 14 ചൊവ്വാഴ്ച വരെ തെക്കൻ ഭാഗത്ത് നിന്ന് വ്യാപിക്കുന്ന ഉപരിതല ന്യൂനമർദ്ദവും, അതിനൊപ്പം താരതമ്യേന തണുത്തതും ഈർപ്പമുള്ളതുമായ വായുവിനൊപ്പം ഉയർന്ന ലെവൽ ന്യൂനമർദ്ദവും രാജ്യത്ത് അനുഭവപ്പെടുമെന്നാണ് പ്രവചനം.