ഏവിയേഷൻ ലോകത്തേക്ക് നിങ്ങളുടെ ആദ്യ ചുവടുവെയ്പ്പ് നടത്താൻ അവസരം നൽകിക്കൊണ്ട്, രാജ്യത്തിൻ്റെ അഭിമാനമായ എയർ ഇന്ത്യ കാബിൻ ക്രൂ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഈ അവസരം വനിതാ ഉദ്യോഗാർത്ഥികൾക്ക് (Female Candidates) മാത്രമുള്ളതാണ്. എയർ ഇന്ത്യയുടെ ഭാഗമായി, ആകാശയാത്രകളുടെ ലോകത്തേക്ക് പ്രവേശിക്കാനും മികച്ച കരിയർ കെട്ടിപ്പടുക്കാനും നിങ്ങൾക്ക് സാധിക്കും. ഈ അവസരത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിനും അപേക്ഷ സമർപ്പിക്കുന്നതിനും എയർ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
Uncategorized
യാത്ര മുടങ്ങിയോ?
ഡിസംബർ 3, 5 തീയതികളിലെ യാത്രക്കാർക്ക് ഇൻഡിഗോ 10,000 രൂപയുടെ വൗച്ചറുകൾ നൽകും; 12 മാസത്തിനുള്ളില് ഉപയോഗിക്കാം…
Read more at: https://www.manoramanews.com/india/latest/2025/12/11/indigo-travel-vouchers.html?utm_campaign=feed&utm_medium=referral&utm_source=later-linkinbio
വിമാന സർവീസുകളിൽ ഉണ്ടായ തടസ്സങ്ങളെ തുടർന്ന് പ്രതിസന്ധിയിലായ യാത്രക്കാർക്ക് ആശ്വാസമായി ഇൻഡിഗോ 10,000 രൂപയുടെ യാത്രാ വൗച്ചർ പ്രഖ്യാപിച്ചു. ഡിസംബർ 3 മുതൽ 5 വരെ വിമാനത്താവളങ്ങളിൽ കുടുങ്ങിപ്പോയ യാത്രക്കാരെയാണ് ഈ വൗച്ചറുകൾ ലക്ഷ്യമിടുന്നത്. അടുത്ത 12 മാസത്തിനകം നടത്തുന്ന ഏതെങ്കിലും യാത്രയിൽ ഈ വൗച്ചർ ഉപയോഗിക്കാമെന്ന് ഇൻഡിഗോ അറിയിച്ചു. ഡിജിസിയെയുടെ പരിഷ്കരിച്ച മാനദണ്ഡപ്രകാരം പൈലറ്റുമാരെയും ക്യാബിൻ ക്രൂവിനെയും പുനർവിന്യസിക്കുന്നതിൽ ഉണ്ടായ താമസമാണ് വലിയ വ്യോമപ്രതിസന്ധിക്ക് വഴിവച്ചത്. ഇതിന്റെ പശ്ചാത്തലത്തിൽ യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് ഇൻഡിഗോ യാത്രാ വൗച്ചർ നൽകുന്നത്. വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് റദ്ദായ ടിക്കറ്റുകൾക്കായി യാത്രയുടെ ദൈർഘ്യം അനുസരിച്ച് 5,000 മുതൽ 10,000 രൂപ വരെയുള്ള വൗച്ചറുകൾ ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി.
ഫുജൈറയിലെ മസാഫിയിൽ കനത്ത മഴ, പാറകളും അവശിഷ്ടങ്ങളും റോഡിലേയ്ക്ക് വീണു
മുന്നറിയിപ്പുമായി NCM
ഫുജൈറയിലെ മസാഫി പ്രദേശത്ത് ഇന്നലെ ഉച്ചകഴിഞ്ഞുണ്ടായ കനത്ത മഴയെത്തുടർന്ന് പാറകളും അവശിഷ്ടങ്ങളും റോഡുകളിലേക്ക് വീണു. പർവതനിരകളിലൂടെ നിരവധി വാഹനങ്ങൾ ജാഗ്രതയോടെയാണ് സഞ്ചരിച്ചത്.
യുഎഇയുടെ കിഴക്കൻ തീരത്തേക്ക് കാലാവസ്ഥാ വകുപ്പ് അപകടകരമായ കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിരുന്നു. കനത്ത മഴക്കാലത്ത് മണ്ണിടിച്ചിലും പാറക്കെട്ടുകളും വീഴാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ വേഗത കുറയ്ക്കണമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
യുഎഇയിലും ലോകമെമ്പാടുമുള്ള ദീപാവലി ആഘോഷിക്കുന്ന എല്ലാവർക്കും യുഎഇയുടെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദീപാവലി ആശംസകൾ നേർന്നു.
أطيب التمنيات والتحيات للمحتفلين بعيد ديوالي في دولة الإمارات وفي مختلف أنحاء العالم.. تمنياتنا أن يجلب هذا المهرجان من الأضواء السلام والأمان والازدهار لكم ولأحبائكم .
— HH Sheikh Mohammed (@HHShkMohd) October 19, 2025
“യുഎഇയിലും ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്നവർക്ക് എൻ്റെ ഊഷ്മളമായ ആശംസകൾ. ഈ ദീപങ്ങളുടെ ഉത്സവം നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും സമാധാനവും സുരക്ഷയും സമൃദ്ധിയും നൽകട്ടെ. ദീപാവലി ആശംസകൾ!” എന്ന് അദ്ദേഹം തന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചു.
മഴയും തണുപ്പും കൂടുന്നു, ഒക്ടോബർ 21 മുതൽ യുഎഇയിൽ മഴയ്ക്ക് സാധ്യതയെന്ന് NCM.
യുഎഇയിൽ താപനില കുറയുകയും, മഴയും തണുപ്പും കൂടാനുമാണ് സാധ്യതയെന്ന് നാഷണൽ സെന്റർ ഓഫ് മെടിയോറോളജി (NCM) അറിയിച്ചു. ഒക്ടോബർ 21 മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയും ഇടിയോടു കൂടിയ കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. പർവതപ്രദേശങ്ങളിലും വടക്കൻ എമിറേറ്റുകളിലുമാണ് മഴയുടെ സാധ്യത കൂടുതലെന്ന് റിപ്പോർട്ട്. കാലാവസ്ഥയിലെ ഈ മാറ്റം ശൈത്യകാലത്തിന്റെ തുടക്ക സൂചനയെന്നായി വിദഗ്ധർ വിലയിരുത്തുന്നു.
പ്രതിദിനം 8 മണിക്കൂർ, ആഴ്ച 48 മണിക്കൂർ മാത്രമേ ജീവനക്കാർ ജോലി ചെയ്യാൻ പാടുള്ളു.
സ്വകാര്യ മേഖലയിലെ പുതിയ തൊഴിൽനിയമങ്ങളുമായി യുഎഇ.
യുഎഇയിലെ സ്വകാര്യ മേഖലയിലെ തൊഴിൽനിയമങ്ങളിൽ പുതുക്കലുകൾ പ്രഖ്യാപിച്ചു. പുതിയ നിയമപ്രകാരം ജീവനക്കാർക്ക് പ്രതിദിനം പരമാവധി 8 മണിക്കൂറും ആഴ്ചയിൽ 48 മണിക്കൂറും മാത്രം ജോലി ചെയ്യാൻ അനുവാദമുണ്ട്.
ദിവസേന 2 മണിക്കൂറിൽ കൂടുതലായി ഓവർടൈം അനുവദിക്കില്ല. കൂടാതെ, ഏതു മൂന്ന് ആഴ്ചയുടെ കാലയളവിലും മൊത്തം ജോലി സമയം 144 മണിക്കൂറിൽ അധികമാകരുതെന്ന് നിയമം വ്യക്തമാക്കുന്നു.
പകൽ സമയത്ത് നടത്തുന്ന ഓവർടൈം ജോലിക്ക് അധിക വേതനം നൽകണം. രാത്രി 10 മണി മുതൽ പുലർച്ചെ 4 മണി വരെയുള്ള സമയത്ത് ജോലി ചെയ്യുന്നവർക്ക് കുറഞ്ഞത് 50 ശതമാനത്തിൽ കുറയാത്തതുമായ അധിക വേതനത്തിന് അർഹതയുണ്ടായിരിക്കും. തൊഴിലാളികളെ അവരുടെ തൊഴിൽ നിയമങ്ങളെക്കുറിച്ച് വീണ്ടും ഓർമ്മപ്പെടുത്തി
MoHRE.