ഫുജൈറ: 2025 ഏഷ്യ ട്രയാത്ത്ലോൺ വെസ്റ്റ് ഏഷ്യൻ ചാമ്പ്യൻഷിപ്പിനും ഫുജൈറ ഇന്റർനാഷണൽ ട്രയാത്ത്ലോൺ ചാമ്പ്യൻഷിപ്പിനും ഫുജൈറ ആതിഥേയത്വം വഹിക്കുന്നതിനാൽ, പൊതുജന സുരക്ഷയും ഗതാഗത സൗകര്യവും ഉറപ്പാക്കാൻ ഡിസംബർ 13 ശനിയാഴ്ചയും 14 ഞായറാഴ്ചയും ഫുജൈറയിലെ പ്രധാന റോഡുകൾ താൽക്കാലികമായി അടച്ചിടുമെന്ന് പൊലീസ് അറിയിച്ചു.
UAE News
അബുദാബി: അബുദാബിയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലിവാ ഇന്റർനാഷണൽ ഫെസ്റ്റിവലിന് ഇന്ന് തുടക്കമായി. ഡിസംബർ 12 മുതൽ 2026 ജനുവരി 3 വരെയാണ് ഈ പ്രശസ്തമായ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. അൽ ദഫ്ര മേഖലയിൽ സ്ഥിതി ചെയ്യുന്ന, യുഎഇയിലെ തന്നെ ഏറ്റവും വലിയ മണൽക്കൂനയായ താൽ മോരീബിന്റെ താഴ്വാരമാണ് ഫെസ്റ്റിവലിന് ആതിഥേയത്വം വഹിക്കുന്നത്. ഈ ദിവസങ്ങളിൽ റേസുകൾ, ഡ്രിഫ്റ്റിംഗ്, ഡ്യൂൺ ഡ്രൈവിംഗ് ഉൾപ്പെടെയുള്ള ആവേശകരമായ മത്സരങ്ങളും, അതോടൊപ്പം സമ്പന്നമായ വിനോദപരിപാടികളും തദ്ദേശീയ സാംസ്കാരിക കാഴ്ച്ചകളും ഈ മേളയുടെ ഭാഗമായി അരങ്ങേറും.
പുതുവത്സരം കളറാക്കാൻ ഒരുങ്ങി റാസൽഖൈമ;15 മിനിറ്റ് ദൈർഘ്യമുള്ള വെടിക്കെട്ട് വിസ്മയം
റാസൽഖൈമ: റാസൽഖൈമ അതിഗംഭീരമായ പുതുവത്സരാഘോഷത്തോടെ ലോകശ്രദ്ധ നേടാൻ ഒരുങ്ങുന്നു. ഏറ്റവും വലിയ വെടിക്കെട്ട് ഒരുക്കി പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിക്കാനാണ് ലക്ഷ്യം. ശക്തിയും പുരോഗതിയും പ്രമേയമാക്കിയ ഈ ആഘോഷത്തിൽ, നൂതനമായ വെടിക്കെട്ടുകൾക്കൊപ്പം പ്രകാശിക്കുന്ന ഡ്രോണുകളും ലേസറുകളും സംയോജിപ്പിക്കും. മർജാൻ ദ്വീപ് മുതൽ അൽ ഹംറ വരെ 6 കിലോമീറ്റർ ദൂരത്തിൽ 15 മിനിറ്റ് നീളുന്നതാണ് ഈ ഷോ. 2,300-ൽ അധികം ഡ്രോണുകൾ ആകാശത്ത് വിസ്മയം തീർക്കും. അർദ്ധരാത്രിയിൽ, ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ ഒറ്റ വെടിക്കെട്ടിന് റാസൽഖൈമ സാക്ഷ്യം വഹിക്കും.
മദ്യപിച്ച് വാഹനമോടിച്ച് ഡെലിവറി റൈഡറെ ഇടിച്ച് പരിക്കേൽപ്പിച്ചു; 30,000 ദിർഹംസ് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബുദാബി കോടതി
അബുദാബി: മദ്യപിച്ച് വാഹനം ഓടിക്കുന്നതിനിടെ ഡെലിവറി റൈഡറെ ഇടിച്ച് പരിക്കേൽപ്പിക്കുകയും സാമ്പത്തിക നഷ്ടം വരുത്തുകയും ചെയ്ത സംഭവത്തിൽ പ്രതി 30,000 ദിർഹം നൽകണമെന്ന് അബുദാബിയിലെ ഒരു സിവിൽ കോടതി ഉത്തരവിട്ടു. കൂടാതെ ഡ്രൈവിംഗ് ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യാനും കോടതി നിർദേശിച്ചു. അപകടത്തിൽ റൈഡറുടെ ബൈക്കിന് കേടുപാടുകളും ലിഗമെന്റ് പരിക്കുകളും ഉണ്ടായതിനെ തുടർന്ന് വരുമാനം പൂർണ്ണമായി നഷ്ടപ്പെട്ടുവെന്ന് പരാതിയിൽ പറയുന്നു. ചികിത്സാ ചെലവും മാനസിക ബുദ്ധിമുട്ടുകളും അനുഭവിച്ചതിനെ തുടർന്ന് റൈഡർ നൽകിയ കേസിനെ അടിസ്ഥാനമാക്കിയായിരുന്നു കോടതി നഷ്ടപരിഹാര വിധി.
യുഎഇയിൽ പൊതുമേഖല ജീവനക്കാർക്ക് പുതുവത്സര ദിനത്തിൽ അവധി;ജനുവരി രണ്ടിന് റിമോർട്ട് വർക്കും പ്രഖ്യാപിച്ചു
പുതുവത്സരത്തോടനുബന്ധിച്ച് പൊതുമേഖലാ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ജനുവരി 1, വ്യാഴാഴ്ച, പൊതുമേഖലാ ജീവനക്കാർക്ക് പുതുവത്സര ദിനത്തിൽ അവധിയായിരിക്കും.
കൂടാതെ, ജനുവരി 2, വെള്ളിയാഴ്ച, പൊതുമേഖലാ ജീവനക്കാർക്ക് റിമോട്ട് വർക്ക് (Remote Work) ദിനമായിരിക്കും. ഈ പ്രഖ്യാപനം വഴി, വാരാന്ത്യം ഉൾപ്പെടെയുള്ള ദിവസങ്ങൾ ആഘോഷിക്കാനും വിശ്രമിക്കാനും ജീവനക്കാർക്ക് അവസരം ലഭിക്കും.
യുഎഇയിൽ ഇന്ന് ഡിസംബർ 12 മുതൽ 19 വരെ അസ്ഥിരമായ കാലാവസ്ഥയ്ക്ക് സാധ്യത;മുന്നറിയിപ്പുമായി NCM
യുഎഇയിൽ ഇന്ന്, ഡിസംബർ 12, വെള്ളിയാഴ്ച മുതൽ 19 വരെ അന്തരീക്ഷം അസ്ഥിരമായി തുടരാൻ സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) മുന്നറിയിപ്പ് നൽകി. ഉപരിതലത്തിലും ഉയർന്ന വായുനിലകളിലുമുള്ള ന്യൂനമർദ്ദ വ്യതിയാനങ്ങളാണ് ഈ കാലാവസ്ഥാ മാറ്റത്തിന് കാരണം. ഈ ദിവസങ്ങളിൽ രാജ്യത്ത് പല പ്രദേശങ്ങളിലും ഇടവിട്ട് മഴ ലഭിക്കാൻ സാധ്യതയുണ്ട്. കൂടാതെ, കാറ്റ് ശക്തമാകുന്നതിനെ തുടർന്ന് പൊടിക്കാറ്റടിക്കാനും സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിൽ കടൽ ചില സമയങ്ങളിൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാൽ, തീരദേശങ്ങളിലും തുറസ്സായ പ്രദേശങ്ങളിലും ഉള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
ദുബായ് ഹെൽത്ത് അതോറിറ്റി അവതരിപ്പിച്ച പുതിയ ‘ജബ്റ് സിസ്റ്റം’ വഴി, ഒരു വ്യക്തിയുടെ മരണം രജിസ്റ്റർ ചെയ്ത ഉടൻ എല്ലാ മരണാനന്തര ഔദ്യോഗിക നടപടികളും ഒരൊറ്റ സംവിധാനത്തിൽ നിന്നും ഏകോപിപ്പിക്കപ്പെടും.
മരണം റിപ്പോർട്ട് ചെയ്താൽ തന്നെ ബന്ധപ്പെട്ട എല്ലാ വകുപ്പുകളും സ്വമേധയാ സജീവമാകും —
• അടക്കം/സംസ്കാരം
• നാട്ടിലെത്തിക്കൽ നടപടികൾ
• മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകൽ
• പ്രമാണങ്ങൾ പരിശോധിക്കൽ, പ്രോസസ്സിംഗ്
ഇവയെല്ലാം ഓട്ടോമേറ്റഡ് ആയി മുന്നോട്ടുപോകും.
ഓരോ കേസിനും ഒരു സർക്കാർ സേവന ഉദ്യോഗസ്ഥനെ നേരിട്ട് ചുമതലപ്പെടുത്തും. ഇതിലൂടെ കുടുംബം വിവിധ ഓഫീസുകളിൽ പോയി ഓടിക്കറങ്ങേണ്ട അവസ്ഥ ഒഴിവാക്കുകയും നടപടിക്രമങ്ങൾ വേഗത്തിലാക്കുകയും മനശ്ശാന്തി നൽകുകയും ചെയ്യുന്നതാണ് ലക്ഷ്യം.
ഡിജിറ്റൽ അറിയിപ്പ് സംവിധാനത്തിലൂടെ എല്ലാ വിവരങ്ങളും ബന്ധപ്പെട്ട വകുപ്പുകളിലേക്ക് തത്സമയം കൈമാറപ്പെടുന്നതിനാൽ, സേവനങ്ങൾ കൂടുതൽ വേഗത്തിലും കൃത്യതയോടെയും പൂർത്തിയാക്കാനാകും.
ദുബായ് അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിൽ AI –അധിഷ്ഠിത ‘ഡൈനാമിക് ഗേറ്റ്’ സംവിധാനം എത്തുന്നു
ദുബായ്: ദുബായ് എയർപോർട്ടുകൾ (Dubai Airports) അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിൽ (DWC) എ.ഐ അധിഷ്ഠിത ഡൈനാമിക് എയർക്രാഫ്റ്റ് ഗേറ്റ് സിസ്റ്റം നടപ്പിലാക്കുന്നുവെന്ന് അറിയിച്ചു.
ഈ പുതിയ സാങ്കേതിക വിദ്യ വിമാനങ്ങൾ ഏത് ഗേറ്റ്-ൽ നിർത്തണം എന്ന് റിയൽ ടൈം ഡാറ്റ ഉപയോഗിച്ച് നിർണയിക്കും.ഇതിലൂടെ യാത്രക്കാരുടെ നടപ്പുദൂരം ഗണ്യമായി കുറയും.
വിമാനങ്ങളുടെ വലുപ്പം, യാത്രക്കാരുടെ സംഖ്യ, നിരത്തുകളിലെ തിരക്ക്, കണക്റ്റിംഗ് ഫ്ലൈറ്റ് ആവശ്യങ്ങൾ തുടങ്ങിയവ അടിസ്ഥാനമാക്കി ഗേറ്റ്-കൾ ഡൈനാമിക്കായി മാറ്റാൻ ഇതിലൂടെ കഴിയും.
ഭാവിയിൽ 400 ലധികം ഗേറ്റ് കളുമായി ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളിലൊന്നായി അൽ മക്തൂം എയർപോർട്ട് വികസിപ്പിക്കാനുള്ള ദുബായ് എയർപോർട്ട്സ് പദ്ധതിയുടെ ഭാഗമാണ് ഇത്.
ദുബായിലെ പ്രധാന റോഡുകളിൽ ട്രക്കുകൾ അലക്ഷ്യമായി പാർക്ക് ചെയ്താൽ 2 ലക്ഷം ദിർഹംസ് വരെ പിഴ
ദുബായ്: ദുബായിലെ പ്രധാന റോഡുകളിൽ ട്രക്കുകൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്ന ഡ്രൈവർമാർക്കും ഓപ്പറേറ്റർമാർക്കും 200,000 ദിർഹംസ് വരെ പിഴ ചുമത്തുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) ബുധനാഴ്ച പ്രഖ്യാപിച്ചു. വിപുലമായ പരിശോധനാ കാമ്പെയ്നിന്റെ പശ്ചാത്തലത്തിലാണ് അതോറിറ്റി ഈ കർശന നടപടി പ്രഖ്യാപിച്ചത്.
എമിറേറ്റിലുടനീളമുള്ള പ്രധാന റോഡുകളിലും പാലങ്ങൾക്ക് താഴെയുമുള്ള ക്രമരഹിതമായ ട്രക്ക് പാർക്കിംഗുകൾ കണ്ടെത്തുന്നതിനായി തീവ്രമായ പരിശോധനാ കാമ്പെയ്നുകൾ RTA ആരംഭിച്ചിട്ടുണ്ട്.
ഷാർജ പൂർണമായും ഡിജിറ്റലാകുന്നു;പുനർരൂപകൽപ്പന ചെയ്ത വെബ്സൈറ്റുമായി മുനിസിപ്പാലിറ്റി
ഷാർജ: പൊതു സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഉപഭോക്താക്കൾക്ക് മികച്ച അനുഭവം നൽകുന്നതിനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായി ഷാർജ മുനിസിപ്പാലിറ്റി പുതുതായി പുനർരൂപകൽപ്പന ചെയ്ത വെബ്സൈറ്റും എട്ട് പൂർണ്ണമായും സംയോജിത ഡിജിറ്റൽ സേവനങ്ങളും പുറത്തിറക്കി.
നൂതനവും തടസ്സമില്ലാത്തതുമായ ഡിജിറ്റൽ സേവനങ്ങൾ നൽകാനും മുനിസിപ്പൽ ഇടപാടുകൾക്ക് ആവശ്യമായ സമയവും പരിശ്രമവും കുറയ്ക്കാനുമുള്ള എമിറേറ്റിന്റെ തന്ത്രത്തിന്റെ ഭാഗമായാണ് ഈ സുപ്രധാന നീക്കം.