എമിറേറ്റ്സ് എൻബിഡി ബാങ്ക് ഉപഭോക്താക്കൾക്ക് വാട്ട്സ്ആപ്പിലെ “സീറോ-ഡേ” സുരക്ഷാ ലംഘനത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി. അജ്ഞാത നമ്പറിൽ നിന്നുള്ള ഒരൊറ്റ വോയ്സ് കോൾ അറ്റൻഡ് ചെയ്താൽ പോലും സ്മാർട്ട്ഫോൺ ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് ബാങ്ക് അറിയിച്ചു. ഇത്തരത്തിലുള്ള കോളുകൾ എടുക്കരുതെന്നും, സന്ദേശങ്ങളിലൂടെയോ ഫോൺ കോളുകളിലൂടെയോ ബാങ്ക് ഒരിക്കലും വ്യക്തിഗത വിവരങ്ങളോ പാസ്വേഡുകളോ ആവശ്യപ്പെടില്ലെന്നും ഉപഭോക്താക്കളോട് നിർദ്ദേശിച്ചു.
UAE News
യുഎഇയിൽ തണുപ്പ് കൂടുന്നു; ജനുവരി 15 മുതൽ ഏറ്റവും തണുപ്പുള്ള ദിവസങ്ങൾ ആരംഭിക്കുമെന്ന് പ്രവചനം
യുഎഇയിൽ ശൈത്യകാലം അതിന്റെ ഏറ്റവും തീവ്രമായ ഘട്ടത്തിലേക്ക് കടക്കുന്നു. ജനുവരി 15 മുതൽ രാജ്യത്ത് അതിശൈത്യം അനുഭവപ്പെടുമെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി ചെയർമാനും പ്രമുഖ കാലാവസ്ഥാ വിദഗ്ധനുമായ ഇബ്രാഹിം അൽ ജർവാൻ പ്രവചിച്ചു. വരാനിരിക്കുന്ന 26 ദിവസങ്ങൾ രാജ്യത്ത് കടുത്ത തണുപ്പുള്ള കാലമായിരിക്കുമെന്നാണ് റിപ്പോർട്ട്.
ജനുവരി 12നും 25നും ഇടയിലാണ് സാധാരണ ഏറ്റവും കുറഞ്ഞ താപനില രാജ്യത്ത് രേഖപ്പെടുത്തുന്നത്
ചരിത്ര നേട്ടവുമായി ഇത്തിഹാദ് എയർലൈൻസ്;
2025ൽ സഞ്ചരിച്ചത് 22.4 മില്യൺ യാത്രക്കാർ
ഇത്തിഹാദ് എയർലൈൻസിന് 2025-ൽ റെക്കോർഡ് വളർച്ച. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വാർഷിക കണക്കുകൾ രേഖപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ വർഷം 2025 ൽ 22.4 മില്യൺ (2.24 കോടി) യാത്രക്കാരാണ് ഇത്തിഹാദിൽ യാത്ര ചെയ്തത്. യാത്രക്കാരുടെ എണ്ണത്തിൽ 21 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ആറുദിവസം ദുബായ് വഴി കടന്നുപോയത് 13.7 ലക്ഷം പേർ;ഡിസംബർ 29 മുതൽ ജനുവരി 3 വരെയുള്ള കണക്കാണിത്
പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് ദുബായിലേക്ക് റെക്കോർഡ് തോതിലുള്ള സന്ദർശകരുടെ ഒഴുക്ക്. ഡിസംബർ 29 മുതൽ ജനുവരി 3 വരെയുള്ള ആറ് ദിവസത്തിനിടെ 13,70,440 പേരാണ് വിവിധ മാർഗങ്ങളിലൂടെ നഗരത്തിലെത്തിയത്. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) ആണ് ഈ കണക്കുകൾ പുറത്തുവിട്ടത്.
റോഡ് സുരക്ഷ ഉറപ്പാക്കാൻ ഡ്രൈവർമാർ ജാഗ്രത പാലിക്കണം;മുന്നറിയിപ്പുമായി അബുദാബി പോലീസ്
വാഹനങ്ങൾ ഓടിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷിതമായ ഡ്രൈവിംഗ് ശീലങ്ങൾ പിന്തുടരണമെന്നും ഡ്രൈവർമാരോട് ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾ ഡയറക്ടറേറ്റ് ആഹ്വാനം ചെയ്തു. ഡ്രൈവർമാരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് മേജർ ഖാലിദ് ഉബൈദ് അൽ സാഹിരി നിർദ്ദേശിച്ചു. ഡ്രൈവിംഗിനിടെ ശ്രദ്ധ തിരിക്കുന്ന തരത്തിലുള്ള അനാവശ്യ ഇടപെടലുകളിൽ നിന്നും പ്രവൃത്തികളിൽ നിന്നും ഡ്രൈവർമാർ വിട്ടുനിൽക്കണം. സ്വന്തം ജീവനും മറ്റുള്ളവരുടെ സുരക്ഷയും അപകടത്തിലാക്കുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കി ഉത്തരവാദിത്തമുള്ള ഡ്രൈവിംഗ് സംസ്കാരം വളർത്തിയെടുക്കണമെന്നും അധികൃതർ വ്യക്തമാക്കി. നിയമലംഘനങ്ങൾ ഒഴിവാക്കുന്നതിലൂടെ റോഡപകടങ്ങൾ വലിയൊരു പരിധി വരെ കുറയ്ക്കാൻ സാധിക്കുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ദുബായ് ഗ്ലോബൽ വില്ലേജിൽ ഈ സീസണിലെ ഏറ്റവും വലിയ ഏറ്റവും വലിയ ഡ്രോൺ ഷോ; ഇന്ന് ജനുവരി 9 വെള്ളിയാഴ്ച വൈകുന്നേരം 7.15 ന്
ഈ സീസണിലെ ഏറ്റവും വലിയ ഡ്രോൺ പ്രദർശനത്തിന് ദുബായ് ഗ്ലോബൽ വില്ലേജ് വേദിയാകുന്നു. 2026 ജനുവരി 9 വെള്ളിയാഴ്ച വൈകുന്നേരം 7:15-നാണ് ആയിരക്കണക്കിന് ഡ്രോണുകൾ അണിനിരക്കുന്ന ഈ വിസ്മയ കാഴ്ച നടക്കുകയെന്ന് അധികൃതർ അറിയിച്ചു. മുപ്പതാം സീസണിലെ ഏറ്റവും വലിയ ആകാശ വിസ്മയമായിരിക്കും ഇതെന്നും സന്ദർശകർ ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും ഗ്ലോബൽ വില്ലേജ് അധികൃതർ അഭ്യർത്ഥിച്ചു.
ആധുനിക ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ദുബായ്. നഗരത്തിൽ ഡ്രൈവറില്ലാ ടാക്സികൾ (Autonomous Taxis) യാഥാർത്ഥ്യമാക്കുന്നതിൻ്റെ ഭാഗമായി ചൈനീസ് കമ്പനിയായ ബൈദു അപ്പോളോ ഗോയുടെ (Baidu Apollo Go) ആദ്യ കൺട്രോൾ സെൻ്റർ ദുബായ് സയൻസ് പാർക്കിൽ പ്രവർത്തനമാരംഭിച്ചു.
പൊതുസ്ഥലങ്ങളിലെ ശുചിത്വം നിരീക്ഷിക്കാൻ സ്മാർട്ട് ക്യാമറകളുമായി ദുബായ് മുനിസിപ്പാലിറ്റി
നഗരത്തിലെ പൊതുസ്ഥലങ്ങളിലും, താമസ സ്ഥലങ്ങളിലും, റോഡുകളിലും ശുചിത്വം ഉറപ്പുവരുത്തുന്നതിനായി അത്യാധുനിക സ്മാർട്ട് ക്യാമറ സംവിധാനം നടപ്പിലാക്കി ദുബായ് മുനിസിപ്പാലിറ്റി. പദ്ധതിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള ആദ്യ ഘട്ടമാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.
കൃത്രിമ ബുദ്ധി (AI) ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ ക്യാമറകൾ നഗരസഭയുടെ മാലിന്യശേഖരണ വാഹനങ്ങളിലും മറ്റ് ഗതാഗത വാഹനങ്ങളിലുമാണ് ഘടിപ്പിച്ചിരിക്കുന്നത്.
ദുബായ് ഗ്ലോബൽ വില്ലേജിൽ ഈ സീസണിലെ ഏറ്റവും വലിയ ഡ്രോൺ ഷോ ഒരുങ്ങുന്നു;നാളെ ജനുവരി 9 വെള്ളിയാഴ്ച വൈകുന്നേരം 7.15 ന്
ഈ സീസണിലെ ഏറ്റവും വലിയ ഡ്രോൺ പ്രദർശനത്തിന് ദുബായ് ഗ്ലോബൽ വില്ലേജ് വേദിയാകുന്നു. 2026 ജനുവരി 9 വെള്ളിയാഴ്ച വൈകുന്നേരം 7:15-നാണ് ആയിരക്കണക്കിന് ഡ്രോണുകൾ അണിനിരക്കുന്ന ഈ വിസ്മയ കാഴ്ച നടക്കുകയെന്ന് അധികൃതർ അറിയിച്ചു. മുപ്പതാം സീസണിലെ ഏറ്റവും വലിയ ആകാശ വിസ്മയമായിരിക്കും ഇതെന്നും സന്ദർശകർ ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും ഗ്ലോബൽ വില്ലേജ് അധികൃതർ അഭ്യർത്ഥിച്ചു.
പഞ്ചസാരയ്ക്ക് പിന്നാലെ ഉപ്പിനും നിയന്ത്രണം; പുതിയ നിർദേശവുമായി യുഎഇ ആരോഗ്യ മന്ത്രാലയം
ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ജീവിതശൈലീ രോഗങ്ങൾ തടയുന്നതിനുമായി ഭക്ഷണത്തിലെ ഉപ്പിന്റെ ഉപയോഗം കുറയ്ക്കാൻ പുതിയ കർശന നിർദ്ദേശങ്ങളുമായി യുഎഇ ആരോഗ്യ മന്ത്രാലയം. പഞ്ചസാരയുടെ ഉപയോഗം നിയന്ത്രിക്കാനുള്ള നടപടികൾക്ക് പിന്നാലെയാണ് ഇപ്പോൾ ഉപ്പിനും (Sodium) നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ വർദ്ധിച്ചുവരുന്നത് കണക്കിലെടുത്താണ് ഈ സുപ്രധാന തീരുമാനം. റെസ്റ്റോറന്റുകളിലും കഫേകളിലും നൽകുന്ന ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കണമെന്നും, പ്രോസസ് ചെയ്ത ഭക്ഷണങ്ങളിലെ ഉപ്പിന്റെ അളവ് കൃത്യമായി രേഖപ്പെടുത്തണമെന്നും മന്ത്രാലയം നിർദ്ദേശിക്കുന്നു. പൊതുജനങ്ങളുടെ ഭക്ഷണശീലത്തിൽ ആരോഗ്യകരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിലൂടെ രാജ്യത്തിന്റെ ആരോഗ്യ നിലവാരം മെച്ചപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.