യുഎഇയിൽ ഇന്ന്, ഡിസംബർ 12, വെള്ളിയാഴ്ച മുതൽ 19 വരെ അന്തരീക്ഷം അസ്ഥിരമായി തുടരാൻ സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) മുന്നറിയിപ്പ് നൽകി. ഉപരിതലത്തിലും ഉയർന്ന വായുനിലകളിലുമുള്ള ന്യൂനമർദ്ദ വ്യതിയാനങ്ങളാണ് ഈ കാലാവസ്ഥാ മാറ്റത്തിന് കാരണം. ഈ ദിവസങ്ങളിൽ രാജ്യത്ത് പല പ്രദേശങ്ങളിലും ഇടവിട്ട് മഴ ലഭിക്കാൻ സാധ്യതയുണ്ട്. കൂടാതെ, കാറ്റ് ശക്തമാകുന്നതിനെ തുടർന്ന് പൊടിക്കാറ്റടിക്കാനും സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിൽ കടൽ ചില സമയങ്ങളിൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാൽ, തീരദേശങ്ങളിലും തുറസ്സായ പ്രദേശങ്ങളിലും ഉള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
Abudhabi
യുഎഇയിൽ ഡിസംബർ 12 മുതൽ 19 വരെ അസ്ഥിരമായ കാലാവസ്ഥയ്ക്ക് സാധ്യത;മുന്നറിയിപ്പുമായി NCM
ഡിസംബർ 12 മുതൽ 19 വരെ യുഎഇയിൽ അസ്ഥിരമായ കാലാവസ്ഥ അനുഭവപ്പെടുമെന്ന് NCM അറിയിച്ചു. ഉപരിതലവും വായുവിലെ ന്യൂനമർദ്ദവും ശക്തമാകുന്നതോടെ പല പ്രദേശങ്ങളിലും ഇടയ്ക്കിടെ മഴ പെയ്യാൻ സാധ്യതയുണ്ട്.
തെക്ക്-കിഴക്കിൽ നിന്ന് വടക്ക്-കിഴക്ക് വരെ കാറ്റ് വീശും, ചിലപ്പോൾ ദിശ മാറാനും സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിൽ കടൽ മിതമായതോ ചിലപ്പോൾ പ്രക്ഷുബ്ധമായതോ ആയിരിക്കും. ഒമാൻ കടലിൽ മിതമായ തിരമാലകൾ പ്രതീക്ഷിക്കാം.
യുഎഇയിൽ ഇന്ന് പൊതുവെ തെളിഞ്ഞതും ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അബുദാബിയിലും ഷാർജയിലും താപനില 19°C മുതൽ 30°C വരെ രേഖപ്പെടുത്തും. അതേ സമയം ദുബായിൽ 18°C മുതൽ 31°C വരെയായിരിക്കും താപനില.
കടൽ പൊതുവെ ശാന്തമായിരിക്കും എന്നും തീരപ്രദേശങ്ങളിൽ നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
അബുദാബി ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റ് രണ്ടാഴ്ചത്തേക്ക് ഭാഗികമായി അടച്ചിടും;യാത്രക്കാർ ബദൽ മാർഗ്ഗങ്ങൾ തേടണമെന്ന് മുന്നറിയിപ്പ്
അബുദാബി : നഗരത്തിലെ പ്രധാന പാതകളിലൊന്നായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റ് (Sheikh Zayed Bin Sultan Street) അത്യാവശ്യമായ റോഡ് അറ്റകുറ്റപ്പണികൾക്കായി ഇന്ന്, ഡിസംബർ 9 ചൊവ്വാഴ്ച മുതൽ രണ്ടാഴ്ചത്തേക്ക് ഭാഗികമായി അടച്ചിടുമെന്ന് അബുദാബി മൊബിലിറ്റി (AD Mobility) മുന്നറിയിപ്പ് നൽകി.
റോഡ് അടച്ചിടൽ ഡിസംബർ 22 തിങ്കളാഴ്ച വരെ തുടരും. ഈ ദിവസങ്ങളിൽ പൊതുജനങ്ങൾ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും യാത്രാ തടസ്സങ്ങൾ കുറയ്ക്കുന്നതിനും വേണ്ടി ദയവായി ബദൽ വഴികൾ ഉപയോഗിക്കണം എന്ന് അതോറിറ്റി അഭ്യർത്ഥിച്ചു.
അബുദാബി: യുഎഇയുടെ 54-ാമത് ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് പ്രധാന എമിറേറ്റുകളായ അബുദാബിയിലും ദുബായിലും പൊതു പാർക്കിംഗ് സൗജന്യം പ്രഖ്യാപിച്ചു. അബുദാബിയിൽ നവംബർ 30 മുതൽ മൂന്ന് ദിവസത്തേക്കാണ് സൗജന്യ പാർക്കിംഗ് അനുവദിച്ചിരിക്കുന്നത്, ഡിസംബർ 3 ബുധനാഴ്ച മുതൽ ഫീസ് വീണ്ടും ഈടാക്കിത്തുടങ്ങും. കൂടാതെ, അബുദാബിയിലെ ഡാർബ് ടോൾ ഗേറ്റുകളും നവംബർ 30, ഡിസംബർ 1, ഡിസംബർ 2 തീയതികളിൽ സൗജന്യമായിരിക്കും. ദുബായിലും നവംബർ 30 ഞായറാഴ്ച, ഡിസംബർ 1 തിങ്കളാഴ്ച, ഡിസംബർ 2 ചൊവ്വാഴ്ച എന്നീ മൂന്ന് ദിവസങ്ങളിലാണ് സൗജന്യ പൊതു പാർക്കിംഗ് പ്രഖ്യാപിച്ചത്. ഡിസംബർ 3 ബുധനാഴ്ച മുതൽ ദുബായിൽ ഫീസ് പുനരാരംഭിക്കുമെങ്കിലും, മൾട്ടി-സ്റ്റോറി കാർ പാർക്കുകളിലും അൽ ഖൈൽ ഗേറ്റ് N-365 ലും ഈ സൗജന്യ പാർക്കിംഗ് ബാധകമായിരിക്കില്ലെന്ന് ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
നമ്പർ പ്ലേറ്റ് മറച്ചാൽ പിടിവീഴും 400 ദിർഹംസ് പിഴയും അബുദാബി പോലീസിന്റെ കർശന മുന്നറിയിപ്പ്
വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് പൂർണ്ണമായും മറയുന്ന രീതിയിൽ സൈക്കിൾ ഉൾപ്പെടെയുള്ള മറ്റ് വസ്തുക്കൾ കെട്ടിവച്ച് കൊണ്ടുപോകുന്നവർക്ക് 400 ദിർഹംസ് പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും നിയമലംഘനങ്ങൾ ഒഴിവാക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് ഈ കർശന നിർദ്ദേശം.
സമ്മതമില്ലാതെ ഫോട്ടോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു, 20,000 ദിർഹംസ് നഷ്ടപരിഹാരം
സ്ത്രീക്ക് 20,000 ദിർഹംസ് നഷ്ടപരിഹാരം നൽകാൻ വിധിച്ച് അബുദാബി കോടതി
സ്ത്രീയുടെ ഫോട്ടോ അവരുടെ സമ്മതമില്ലാതെ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തയാൾ 20,000 ദിർഹംസ് നഷ്ടപരിഹാരം നൽകണമെന്ന് അബുദാബി കോടതി വിധിച്ചു. സ്വകാര്യതാ ലംഘനം സ്ത്രീക്ക് ധാർമ്മികവും മാനസികവുമായ ദോഷം വരുത്തിയെന്ന് സിവിൽ കോടതി നിരീക്ഷിച്ച് ശരിവെച്ചു. ഈ മാസം ആദ്യമാണ് സംഭവം നടന്നത്. പരാതിക്കാരിയുടെ സമ്മതമില്ലാതെ അവരുടെ ഫോട്ടോകളും വീഡിയോകളും സമൂഹ മാധ്യമത്തിൽ പ്രസിദ്ധീകരിച്ച പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. ഒക്ടോബർ 16 നാണ് അബുദാബി ഫാമിലി, സിവിൽ, അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതി വിധി പുറപ്പെടുവിച്ചത്.
വനിതാ ഡ്രൈവറെ അപകടത്തിൽ നിന്നും മിനിറ്റുകൾക്കുള്ളിൽ രക്ഷപ്പെടുത്തി ദുബായ് പോലീസ്
എമിറേറ്റ്സ് റോഡിലൂടെ അബുദാബിയിലേക്ക് സഞ്ചരിക്കുകയായിരുന്ന വാഹനത്തിന്റെ ക്രൂയിസ് കൺട്രോൾ സംവിധാനം തകരാറിലായതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട വനിതാ ഡ്രൈവറെ ദുബായ് പോലീസ് ട്രാഫിക് പട്രോളിംഗ് വിഭാഗം അതിവേഗത്തിൽ രക്ഷപ്പെടുത്തി. പോലീസിന്റെ സമയോചിതമായ ഇടപെടൽ വഴി ഒരു വലിയ അപകടമാണ് ഒഴിവായത്. ക്രൂയിസ് കൺട്രോൾ തകരാറിലായെന്ന റിപ്പോർട്ട് ലഭിച്ച് മിനിറ്റുകൾക്കുള്ളിൽ പ്രത്യേക പട്രോളിംഗ് സംഘങ്ങൾ എത്തിയിരുന്നു. വാഹനത്തിൻ്റെ വേഗത നിയന്ത്രിക്കാൻ കഴിയാത്ത ഒരു വനിതാ ഡ്രൈവർക്ക് കാർ ആക്സിലറേറ്ററിലോ ബ്രേക്കിലോ പ്രതികരിക്കാതെ നീങ്ങുന്നതായി ഓപ്പറേഷൻസ് റൂമിൽ റിപ്പോർട്ട് ലഭിച്ചതായി ദുബായ് പോലീസിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ പറഞ്ഞു.
800 ദിർഹമാണ് സർവീസ് ഫീസ്
TAMM ആപ്പ് വഴിയാണ് സേവനം നടപ്പിലാക്കുന്നത്
അബുദാബിയിൽ ഇനി വീടുപുറത്തേക്ക് പോകാതെ തന്നെ ഫോണിലൂടെ നിയമപരമായി വിവാഹം കഴിക്കാം. ഗവൺമെന്റ് അവതരിപ്പിച്ച പുതിയ ഡിജിറ്റൽ വിവാഹ സേവനം ഉപയോഗിച്ച് മുഴുവൻ പ്രക്രിയയും ഓൺലൈനായി പൂർത്തിയാക്കാം. TAMM ആപ്പ് വഴിയുള്ള ഈ സേവനത്തിനായി 800 ദിർഹംസ് ഫീസ് നിശ്ചയിച്ചിട്ടുണ്ട്.
ലോകത്തെവിടെയുമുള്ള ആളുകൾക്ക് സുരക്ഷിതമായ ഓൺലൈൻ ചടങ്ങിലൂടെ നിയമപരമായ വിവാഹം നടത്താൻ ഈ സംവിധാനം സഹായിക്കും. സ്മാർട്ട് ഗവൺമെന്റ് സേവനങ്ങളിലേക്കുള്ള അബുദാബിയുടെ മുന്നേറ്റത്തിൽ ഇത് ഒരു പുതിയ നാഴികക്കല്ല് ആയി മാറുകയാണ്.
ടിക്കറ്റ് വിൽപ്പന ആരംഭിച്ചു
മുതിർന്നവർക്ക് 70 ദിർഹംസ്, പ്രായപൂർത്തിയാകാത്തവർ, മുതിർന്ന എമിറാത്തികൾ, താമസക്കാർ, നിശ്ചയദാർഢ്യമുള്ള ആളുകൾ, പത്രപ്രവർത്തകർ എന്നിവർക്ക് സൗജന്യം
അബുദാബിയിലെ സായിദ് നാഷണൽ മ്യൂസിയം ഡിസംബർ 3ന് പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കും. യുഎഇയുടെ പിതാവായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പൈതൃകവും ദർശനവും അവതരിപ്പിക്കുന്നതാണ് ഈ മ്യൂസിയം.
ടിക്കറ്റ് വിൽപ്പന ഇതിനകം ആരംഭിച്ചു. മുതിർന്നവർക്ക് ടിക്കറ്റ് നിരക്ക് 70 ദിർഹംസ് ആയി നിശ്ചയിച്ചിരിക്കുന്നു.
അതേസമയം, പ്രായപൂർത്തിയാകാത്തവർ, മുതിർന്ന എമിറാത്തികൾ, യുഎഇയിലെ താമസക്കാർ, നിശ്ചയദാർഢ്യമുള്ള ആളുകൾ, പത്രപ്രവർത്തകർ എന്നിവർക്ക് സൗജന്യ പ്രവേശനം ലഭിക്കും.