ദുബായ്: ദുബായ് എയർപോർട്ടുകൾ (Dubai Airports) അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിൽ (DWC) എ.ഐ അധിഷ്ഠിത ഡൈനാമിക് എയർക്രാഫ്റ്റ് ഗേറ്റ് സിസ്റ്റം നടപ്പിലാക്കുന്നുവെന്ന് അറിയിച്ചു.
ഈ പുതിയ സാങ്കേതിക വിദ്യ വിമാനങ്ങൾ ഏത് ഗേറ്റ്-ൽ നിർത്തണം എന്ന് റിയൽ ടൈം ഡാറ്റ ഉപയോഗിച്ച് നിർണയിക്കും.ഇതിലൂടെ യാത്രക്കാരുടെ നടപ്പുദൂരം ഗണ്യമായി കുറയും.
വിമാനങ്ങളുടെ വലുപ്പം, യാത്രക്കാരുടെ സംഖ്യ, നിരത്തുകളിലെ തിരക്ക്, കണക്റ്റിംഗ് ഫ്ലൈറ്റ് ആവശ്യങ്ങൾ തുടങ്ങിയവ അടിസ്ഥാനമാക്കി ഗേറ്റ്-കൾ ഡൈനാമിക്കായി മാറ്റാൻ ഇതിലൂടെ കഴിയും.
ഭാവിയിൽ 400 ലധികം ഗേറ്റ് കളുമായി ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളിലൊന്നായി അൽ മക്തൂം എയർപോർട്ട് വികസിപ്പിക്കാനുള്ള ദുബായ് എയർപോർട്ട്സ് പദ്ധതിയുടെ ഭാഗമാണ് ഇത്.
silvya
ദുബായിലെ പ്രധാന റോഡുകളിൽ ട്രക്കുകൾ അലക്ഷ്യമായി പാർക്ക് ചെയ്താൽ 2 ലക്ഷം ദിർഹംസ് വരെ പിഴ
ദുബായ്: ദുബായിലെ പ്രധാന റോഡുകളിൽ ട്രക്കുകൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്ന ഡ്രൈവർമാർക്കും ഓപ്പറേറ്റർമാർക്കും 200,000 ദിർഹംസ് വരെ പിഴ ചുമത്തുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) ബുധനാഴ്ച പ്രഖ്യാപിച്ചു. വിപുലമായ പരിശോധനാ കാമ്പെയ്നിന്റെ പശ്ചാത്തലത്തിലാണ് അതോറിറ്റി ഈ കർശന നടപടി പ്രഖ്യാപിച്ചത്.
എമിറേറ്റിലുടനീളമുള്ള പ്രധാന റോഡുകളിലും പാലങ്ങൾക്ക് താഴെയുമുള്ള ക്രമരഹിതമായ ട്രക്ക് പാർക്കിംഗുകൾ കണ്ടെത്തുന്നതിനായി തീവ്രമായ പരിശോധനാ കാമ്പെയ്നുകൾ RTA ആരംഭിച്ചിട്ടുണ്ട്.
ഷാർജ പൂർണമായും ഡിജിറ്റലാകുന്നു;പുനർരൂപകൽപ്പന ചെയ്ത വെബ്സൈറ്റുമായി മുനിസിപ്പാലിറ്റി
ഷാർജ: പൊതു സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഉപഭോക്താക്കൾക്ക് മികച്ച അനുഭവം നൽകുന്നതിനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായി ഷാർജ മുനിസിപ്പാലിറ്റി പുതുതായി പുനർരൂപകൽപ്പന ചെയ്ത വെബ്സൈറ്റും എട്ട് പൂർണ്ണമായും സംയോജിത ഡിജിറ്റൽ സേവനങ്ങളും പുറത്തിറക്കി.
നൂതനവും തടസ്സമില്ലാത്തതുമായ ഡിജിറ്റൽ സേവനങ്ങൾ നൽകാനും മുനിസിപ്പൽ ഇടപാടുകൾക്ക് ആവശ്യമായ സമയവും പരിശ്രമവും കുറയ്ക്കാനുമുള്ള എമിറേറ്റിന്റെ തന്ത്രത്തിന്റെ ഭാഗമായാണ് ഈ സുപ്രധാന നീക്കം.
അറ്റകുറ്റപ്പണികൾ; എമിറേറ്റ്സ് റോഡിലെ സ്ലിപ്പ് റോഡ് ഡിസംബർ 11 നാളെ മുതൽ താൽക്കാലികമായി അടച്ചിടും
എമിറേറ്റ്സ് റോഡിലെ ഒരു പ്രധാന സ്ലിപ്പ് റോഡിൽ വികസന പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ, 2025 ഡിസംബർ 11 മുതൽ ഗതാഗതം താൽക്കാലികമായി വഴിതിരിച്ചുവിടുമെന്ന് അധികൃതർ അറിയിച്ചു.
റാസ് അൽ ഖൈമയിൽ നിന്ന് അൽ ദൈദിലേക്ക് പാലം നമ്പർ 7 വഴി പോകുന്ന വാഹനങ്ങൾക്ക് സ്ലിപ്പ് റോഡ് അടച്ചിരിക്കും. നിർമ്മാണകാലത്ത് യാത്രക്കാരെ നിയുക്ത ബദൽ മാർഗങ്ങൾ — പാലം നമ്പർ 6, പുതിയ ഖോർഫക്കാൻ ടണൽ — ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
എമിറേറ്റ്സ് റോഡിൽ നടക്കുന്ന ഈ നവീകരണം ദേശീയ ഹൈവേകളുടെ സുരക്ഷയും ശേഷിയും മെച്ചപ്പെടുത്തുന്നതിനുള്ള ഫെഡറൽ പദ്ധതിയുടെ ഭാഗമാണ്. ഡ്രൈവർമാർ സൂചനാബോർഡുകൾ പാലിക്കുകയും ജോലി സ്ഥലങ്ങൾക്കടുത്ത് ജാഗ്രത പാലിക്കുകയും ചെയ്യണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
പ്രാർത്ഥനാ സമയത്തിൽ മാറ്റം; 2026 ജനുവരി മുതൽ യുഎഇയിലെ സ്കൂളുകൾ വെള്ളിയാഴ്ച നേരത്തെ അടക്കാൻ സാധ്യത
യുഎഇയിൽ വെള്ളിയാഴ്ചകളിലെ പ്രാർത്ഥനാ സമയം ഏകീകരിച്ചതിനെ തുടർന്ന്, 2026 ജനുവരി മുതൽ രാജ്യത്തെ ഭൂരിഭാഗം സ്കൂളുകളിലും വെള്ളിയാഴ്ചയുള്ള പഠനം നേരത്തെ അവസാനിപ്പിക്കാൻ സാധ്യത.
ജനുവരി 2, 2026 മുതൽ വെള്ളിയാഴ്ചകളിലെ പ്രാർത്ഥനയും ഉച്ചയ്ക്ക് 12.45-ന് നടക്കുമെന്ന് ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ്, എൻഡോവ്മെൻ്റ്സ് ആൻഡ് സകാത്ത് (GAIAE) ചൊവ്വാഴ്ച അറിയിച്ചു. രാജ്യത്തുടനീളം വിശ്വാസികൾക്ക് കൂടുതൽ മികച്ച രീതിയിൽ കാര്യങ്ങൾ ക്രമീകരിക്കാനും സ്ഥിരത ഉറപ്പുവരുത്താനും വേണ്ടിയാണ് സമയം ഏകീകരിച്ചുള്ള ഈ തീരുമാനം.
റാസൽഖൈമയിൽ കാൽനടയാത്രാ അപകടങ്ങൾ കുറഞ്ഞു; ആദ്യ ആറ് മാസത്തിൽ 15% കുറവെന്ന് റിപ്പോർട്ട്
റാസൽഖൈമ: റാസൽഖൈമയിൽ 2025-ന്റെ ആദ്യ ആറ് മാസങ്ങളിൽ കാൽനടയാത്രക്കാർ ഉൾപ്പെട്ട അപകടങ്ങളിൽ 15 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. 2024-ലെ ഇതേ കാലയളവിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ ശ്രദ്ധേയമായ കുറവ്.
റോഡുകളിൽ സുരക്ഷ വർദ്ധിപ്പിക്കാൻ റാസൽഖൈമ പോലീസ് നടത്തിയ ഊർജ്ജിതമായ പ്രവർത്തനങ്ങളും, പ്രത്യേകിച്ചും അത്യാധുനിക സ്മാർട്ട് ട്രാക്കിംഗ് സംവിധാനങ്ങൾ നടപ്പിലാക്കിയതുമാണ് അപകടങ്ങൾ കുറയാനുള്ള പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്.
പോലീസിന്റെ നിരന്തരമായ ബോധവത്കരണ പരിപാടികളും, കാൽനടയാത്രക്കാർക്ക് സുരക്ഷിതമായ ക്രോസിംഗ് സൗകര്യങ്ങൾ ഒരുക്കിയതും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കിയതും ഈ നല്ല മാറ്റത്തിന് സഹായകമായി. മേഖലയിലെ റോഡ് സുരക്ഷാ നിലവാരം ഉയർത്തുന്നതിൽ പോലീസ് സ്വീകരിച്ച നടപടികൾ ഫലം കണ്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
യുഎഇയിൽ ഡിസംബർ 12 മുതൽ 19 വരെ അസ്ഥിരമായ കാലാവസ്ഥയ്ക്ക് സാധ്യത;മുന്നറിയിപ്പുമായി NCM
ഡിസംബർ 12 മുതൽ 19 വരെ യുഎഇയിൽ അസ്ഥിരമായ കാലാവസ്ഥ അനുഭവപ്പെടുമെന്ന് NCM അറിയിച്ചു. ഉപരിതലവും വായുവിലെ ന്യൂനമർദ്ദവും ശക്തമാകുന്നതോടെ പല പ്രദേശങ്ങളിലും ഇടയ്ക്കിടെ മഴ പെയ്യാൻ സാധ്യതയുണ്ട്.
തെക്ക്-കിഴക്കിൽ നിന്ന് വടക്ക്-കിഴക്ക് വരെ കാറ്റ് വീശും, ചിലപ്പോൾ ദിശ മാറാനും സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിൽ കടൽ മിതമായതോ ചിലപ്പോൾ പ്രക്ഷുബ്ധമായതോ ആയിരിക്കും. ഒമാൻ കടലിൽ മിതമായ തിരമാലകൾ പ്രതീക്ഷിക്കാം.
തുടർച്ചയായ ഏഴാം വർഷവും ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് യുഎഇയുടെത്
ആർട്ടൺ കാപ്പിറ്റൽ ബുധനാഴ്ച പുറത്തിറക്കിയ ‘ദി പാസ്പോർട്ട് ഇൻഡക്സ് 2025’ (The Passport Index 2025) പ്രകാരം, തുടർച്ചയായി ഏഴാം വർഷവും ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് എന്ന സ്ഥാനം യുഎഇ നിലനിർത്തി. 2025-ൽ ലോകത്തിലെ മിക്ക പ്രധാന പാസ്പോർട്ടുകളുടെയും റാങ്കിംഗ് താഴ്ന്നപ്പോഴും യുഎഇയുടെ പാസ്പോർട്ട് ഒന്നാം സ്ഥാനത്ത് ശക്തമായി നിലയുറപ്പിച്ചു. ആഗോള യാത്രാ സ്വാതന്ത്ര്യം (Global mobility) കുറയുന്ന ഈ പുതിയ കാലത്ത്, ലോകം കൂടുതൽ ജാഗ്രതയുള്ളവരായി മാറിയെന്നും, കോവിഡിന് ശേഷമുള്ള അതിവേഗ യാത്രാ ഇളവുകളുടെ കാലം അവസാനിച്ചെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഈ മാറ്റങ്ങൾക്കിടയിലും യുഎഇ തങ്ങളുടെ ആധിപത്യം തുടരുന്നതും ഏഷ്യൻ രാജ്യങ്ങൾ പ്രധാന ശക്തികളായി വളരുന്നതും ശ്രദ്ധേയമാണെന്ന് ആർട്ടൺ കാപ്പിറ്റലിന്റെ സിഇഒയും പാസ്പോർട്ട് ഇൻഡക്സിന്റെ സഹസ്ഥാപകനുമായ അർമാൻഡ് ആർട്ടൺ അഭിപ്രായപ്പെട്ടു.
ലഖ്നൗവ് – റാസൽഖൈമ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ് പ്രസ്
മാസങ്ങളായി നിർത്തിവെച്ചിരുന്ന ലഖ്നൗ-റാസൽഖൈമ റൂട്ടിൽ എയർ ഇന്ത്യ എക്സ്പ്രസ് നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചു. ഡിസംബർ 8 മുതൽ പ്രാബല്യത്തിൽ വന്ന ഈ സർവീസ് ഇനി ആഴ്ചയിൽ മൂന്ന് തവണ ഇരു ദിശകളിലേക്കും നടത്തും. എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് നൽകിയ വിവരമനുസരിച്ച്, ഫ്ലൈറ്റ് IX-124 ലഖ്നൗവിലെ ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാത്രി 9.10 ന് പുറപ്പെട്ട് പ്രാദേശിക സമയം പുലർച്ചെ 12.30 ന് റാസൽഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരും. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് ഈ സർവീസുകൾ ലഭ്യമായിരിക്കുകയെന്നും, ബുക്കിംഗുകൾ നിലവിൽ ആരംഭിച്ചിട്ടുണ്ടെന്നും വിമാനക്കമ്പനി അറിയിച്ചു.
മാലിയിലേക്കുള്ള യാത്ര നിരോധിച്ച് യുഎഇ;പൗരന്മാർ ഉടൻ മടങ്ങിവരണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി
യുഎഇ വിദേശകാര്യ മന്ത്രാലയം മാലിയിലെ സുരക്ഷാ സാഹചര്യം തകരാറിലായതിനെ തുടർന്നു മാലിയിലേക്കുള്ള എല്ലാ യാത്രകളും തല്ക്ഷണം നിരോധിച്ചു. നിലവിൽ മാലിയിൽ കഴിയുന്ന യുഎഇ പൗരന്മാർ എത്രയും വേഗം രാജ്യത്തേക്ക് മടങ്ങിവരണമെന്ന് അതോറിറ്റി നിർദേശിച്ചു.
മാലിയിലെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം പുറത്തിറക്കിയ അടിയന്തര നിർദേശമാണിത്.
പൗരന്മാർക്ക് 24/7 സഹായ ഹോട്ലൈനിലൂടെ ആവശ്യമായ എല്ലാ പിന്തുണകളും ലഭ്യമാക്കുമെന്ന് മന്ത്രാലയം അറിയിച്ചു.