Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 16, 2026 | 03:38 PM

ദുബായ് പൊലീസിന്റെ ‘സൈബർ ഗാർഡിയൻ’: മത്സരത്തിൽ വിജയിക്കുന്നവർക്ക് സമ്മാനങ്ങൾ

by Raneesha Razak
ദുബായ് : സൈബർ അവബോധം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ദുബായ് പൊലീസ് പുതിയ ഗെയിമിങ് ചലഞ്ചുമായി രംഗത്ത്. ആഭ്യന്തര മന്ത്രാലയം, ദുബായ് പൊലീസ് ജനറൽ കമാൻഡ്, ദുബായ് ഇലക്ട്രോണിക് സെക്യൂരിറ്റി സെന്റർ എന്നിവയുടെ സഹകരണത്തോടെയുള്ള ‘യു.എ.ഇ ഈസ് സേഫ് വിത്ത് യുവർ ഡിജിറ്റൽ അവബോധം’ കാമ്പെയ്ന്റെ ഭാഗമായാണ് ഈ പുതിയ സംരംഭം.
ഇ-ക്രൈം ഹബ്ബിൽ (eCrime Hub) ഒളിഞ്ഞിരിക്കുന്ന 10 സൈബർ ഭീഷണികൾ കണ്ടെത്തുന്നതാണ് ഈ ചലഞ്ച്. വെള്ളി മുതൽ ഞായർ വരെയുള്ള ദിവസങ്ങളിലാണ് മത്സരം നടക്കുന്നത്. നിങ്ങളുടെ ഡിജിറ്റൽ സുരക്ഷാ അറിവുകൾ പരിശോധിക്കാനും ആവേശകരമായ സമ്മാനങ്ങൾ നേടാനുമുള്ള അവസരമാണിത്.

You may also like