Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 16, 2026 | 03:38 PM

ദുബായിൽ വ്യാജ ഡ്രൈവിങ് ലൈസൻസ് റാക്കറ്റ് പിടികൂടി

by Raneesha Razak
ദുബായ് : ദുബായിൽ ഡ്രൈവിങ് ടെസ്റ്റുകളോ ക്ലാസുകളോ ഇല്ലാതെ അയൽരാജ്യത്തിന്റെ ലൈസൻസ് വാങ്ങി നൽകി തട്ടിപ്പ് നടത്തിയ എട്ടംഗ സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ഒരു ലൈസൻസിന് 10,000 ദിർഹമാണ് സംഘം ഈടാക്കിയിരുന്നത്. വിദേശ ലൈസൻസുകൾ യു.എ.ഇ ലൈസൻസുകളാക്കി മാറ്റുന്നതിനുള്ള രാജ്യാന്തര കരാറുകളെ ദുരുപയോഗം ചെയ്താണ് തട്ടിപ്പ് നടത്തിയത്.
ദുബായ് പൊലീസിന്റെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ, യു.എ.ഇ വിദേശകാര്യ മന്ത്രാലയം, ആർ.ടി.എ (RTA) എന്നിവരുടെ സംയുക്ത നീക്കത്തിലൂടെയാണ് പ്രതികളെ പിടികൂടിയത്. കൃത്യമായ പരിശീലനമോ പരീക്ഷയോ ഇല്ലാതെ ചില രാജ്യങ്ങളിലെ ലൈസൻസ് യു.എ.ഇ ലൈസൻസായി മാറ്റിയെടുക്കാൻ സാധിക്കുന്ന നിയമപരമായ പഴുതുകളാണ് ഈ സംഘം തട്ടിപ്പിനായി ഉപയോഗിച്ചത്.

You may also like