Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 16, 2026 | 01:50 PM

അബുദാബിയിൽ ഷാരൂഖ് ഖാന്റെ സംഗീതോത്സവം ‘യുണിഫൈഡ്’ പ്രഖ്യാപിച്ചു

by Raneesha Razak
അബുദാബി : ഇന്ത്യൻ സംഗീത ലോകത്തെ പ്രമുഖ നിരയെ അണിനിരത്തി ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ അവതരിപ്പിക്കുന്ന വറ്റൊരു സംഗീതോത്സവം അബുദാബിയിൽ അരങ്ങേറുന്നു. ‘യുണിഫൈഡ്’ (UNIFYD) എന്ന് പേരിട്ടിരിക്കുന്ന ഏകദിന സംഗീത മേള 2027 മാർച്ച് 20-ന് യാസ് ഐലൻഡിലെ ഇത്തിഹാദ് ലൈവിലാണ് നടക്കുക.
ഷാരൂഖ് ഖാന്റെ ‘ഡയാവോൾ ലൈവ്’ (D’YAVOL Live), ഡിസ്ട്രിക്റ്റ് (District) എന്നിവർ ചേർന്ന് അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ്, മിറാൽ, എമിറേറ്റ്സ് എൻ.ബി.ഡി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. അരിജിത് സിങ്, കരൺ ഔജ്ല, സോനു നിഗം എന്നിവരുൾപ്പെടെ പതിനഞ്ചിലധികം പ്രമുഖ കലാകാരന്മാർ വിവിധ സ്റ്റേജുകളിലായി പരിപാടിയിൽ അണിനിരക്കും.
തന്റെ കരിയറിൽ ആദ്യമായാണ് പ്രമുഖ ഗായകൻ സോനു നിഗം ഒരു മ്യൂസിക് ഫെസ്റ്റിവലിൽ പെർഫോം ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്. അബുദാബിക്ക് ശേഷം ലോകത്തിലെ മറ്റ് പ്രമുഖ നഗരങ്ങളിലേക്കും ‘യുണിഫൈഡ്’ ഫെസ്റ്റിവൽ വ്യാപിപ്പിക്കാൻ സംഘാടകർ പദ്ധതിയിടുന്നുണ്ട്.

You may also like