4
ദുബായ് : ദുബായിൽ നടന്ന ‘1 ബില്യൺ ഫോളോവേഴ്സ് സമ്മിറ്റ് 2025’-ൽ ലഭിച്ച 10 ലക്ഷം ഡോളറിന്റെ സമ്മാനത്തുക പൂർണ്ണമായും മറ്റുള്ളവരുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ നീക്കിവെച്ച് പ്രമുഖ ബ്രിട്ടീഷ് സംരംഭകനും കണ്ടന്റ് ക്രിയേറ്ററുമായ സൈമൺ സ്ക്വിബ്. ആളുകളുടെ സംരംഭക സ്വപ്നങ്ങൾക്ക് സാമ്പത്തിക സഹായവും ആവശ്യമായ അറിവുകളും നൽകി അവരെ ശാക്തീകരിക്കാനാണ് താൻ ഈ തുക വിനിയോഗിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇതിന്റെ ഭാഗമായി ‘100 ഡ്രസീംസ്’ (100 Dreams) എന്ന പുതിയ പദ്ധതിക്ക് അദ്ദേഹം തുടക്കമിട്ടു. വെറുമൊരു സാമ്പത്തിക സഹായം എന്നതിലുപരി, സ്വന്തമായി ബിസിനസ്സ് ആരംഭിക്കാനും വരുമാനം കണ്ടെത്താനും ആളുകളെ പ്രാപ്തരാക്കുകയാണ് താൻ ലക്ഷ്യമിടുന്നതെന്ന് സൈമൺ പറഞ്ഞു. ദുബായുടെ ഭാവി കാഴ്ചപ്പാടുകളാണ് തന്റെ ബിസിനസ്സിന്റെയും ടീമിന്റെയും ആസ്ഥാനമായി ദുബായിയെ തിരഞ്ഞെടുക്കാൻ കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.