6
അബുദാബി : ആഗോള ഊർജ്ജ മേഖലയിലെ പ്രമുഖരുടെ പങ്കാളിത്തത്തോടെ ‘അഡിപെക് 2026’ (ADIPEC 2026) നവംബർ 2 മുതൽ 5 വരെ അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ (ADNEC) നടക്കും. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ അബുദാബി നാഷണൽ ഓയിൽ കമ്പനി (ADNOC) ആണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. 170-ലധികം രാജ്യങ്ങളിൽ നിന്നായി 2.39 ലക്ഷം സന്ദർശകരെയും 2,250-ലധികം പ്രദർശകരെയും 1,800 വക്താക്കളെയും 30 രാജ്യങ്ങളുടെ പവലിയനുകളെയുമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.
ആഗോള ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തുന്നതിലും നിക്ഷേപം ആകർഷിക്കുന്നതിലും മധ്യപൂർവേഷ്യൻ രാജ്യങ്ങൾ വഹിക്കുന്ന പങ്കിനെ സമ്മേളനം വ്യക്തമാക്കും. ആഗോളതലത്തിൽ ഊർജ്ജ ഉപഭോഗം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കൂടുതൽ നിക്ഷേപങ്ങളും നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗവും സഹകരണങ്ങളും അനിവാര്യമാണെന്ന് അഡിപെക് 2026 ചെയർമാൻ അബ്ദുൽമുനീം സെയ്ഫ് അൽ കിന്ദി വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തിൽ വ്യവസായങ്ങൾക്കും നിക്ഷേപങ്ങൾക്കും അനുയോജ്യമായ കേന്ദ്രമെന്ന നിലയിൽ അബുദാബിയുടെ സ്ഥാനം ഈ സമ്മേളനം കൂടുതൽ ഉറപ്പിക്കും.