7
ദുബായ് : ദുബായിലെ പൊതുഗതാഗതം കൂടുതൽ എളുപ്പമാക്കി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). യാത്രക്കാർക്ക് പേപ്പർ ടിക്കറ്റുകൾക്ക് പകരം സ്മാർട്ട്‌ഫോണിലെ ക്യുആർ കോഡ് (QR Code) ഉപയോഗിച്ച് ദുബായ് മെട്രോ, ട്രാം, പബ്ലിക് ബസുകൾ എന്നിവയിൽ ഇനി യാത്ര ചെയ്യാം.
നോൽ പേ (nol Pay) അല്ലെങ്കിൽ എസ്‌ഹൈൽ (S’hail) ആപ്ലിക്കേഷനുകൾ വഴി യാത്രക്കാർക്ക് ഡിജിറ്റൽ നോൽ ടിക്കറ്റുകൾ വാങ്ങാം. യാത്ര ചെയ്യേണ്ട സോണോ ലക്ഷ്യസ്ഥാനമോ തിരഞ്ഞെടുത്ത് ഓൺലൈനായി പണമടച്ചാൽ ക്യുആർ കോഡ് ഉടനടി ഫോണിൽ ലഭ്യമാകും. മെട്രോ സ്റ്റേഷനുകളിലെ നീല ഗേറ്റുകളിലും ബസുകളിലെയും ട്രാമുകളിലെയും റെഡർ സ്കാനറുകളിലും ഈ കോഡ് ഉപയോഗിച്ച് യാത്ര ചെയ്യാം.
ശ്രദ്ധിക്കേണ്ട പ്രധാന വിവരങ്ങൾ:
-
വാങ്ങി ഉപയോഗിക്കാത്ത ഡിജിറ്റൽ ക്യുആർ ടിക്കറ്റുകൾക്ക് 90 ദിവസം വരെ കാലാവധിയുണ്ടാകും.
-
വൺ-ഡേ പാസുകൾ ആ ദിവസം അർദ്ധരാത്രി വരെ മാത്രമേ (Midnight) സാധുതയുള്ളൂവെന്ന് ആർടിഎ വ്യക്തമാക്കി.
-
യാത്ര ചെയ്യുമ്പോഴും പുറത്തിറങ്ങുമ്പോഴും (Check-in and Check-out) ടിക്കറ്റ് നിർബന്ധമായും സ്കാൻ ചെയ്യണം.