14
ദുബായ് : യുഎഇയിലെയും ജിസിസി രാജ്യങ്ങളിലെയും ആദ്യത്തെ ചുരുളൻ മുടി ഫെസ്റ്റിവലായ ‘ദുബായ് കേർൾ ഫെസ്റ്റിവൽ’ (Dubai Curl Festival) ഒക്ടോബർ 10 ശനിയാഴ്ച നടക്കും. ദുബായ് ഇന്റർനെറ്റ് സിറ്റിയിലെ കോർണേലിയാസ് ക്രാഫ്റ്റ് കിച്ചണിലാണ് (Cornelia’s Craft Kitchen) പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ചുരുളൻ മുടി സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ദുബായ് ആസ്ഥാനമായുള്ള ‘ഓ മൈ നോട്ട്സ്’ (Oh My Knots) എന്ന കമ്മ്യൂണിറ്റി പ്ലാറ്റ്‌ഫോമാണ് ഈ ഫെസ്റ്റിവലിന്റെ സംഘാടകർ. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ പങ്കെടുക്കാവുന്ന ഈ പരിപാടി രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് നടക്കുന്നത്. പ്രത്യേക സമയക്രമങ്ങൾ ഒന്നുമില്ലാത്തതിനാൽ സന്ദർശകർക്ക് തങ്ങളുടെ സൗകര്യത്തിനനുസരിച്ച് എപ്പോൾ വേണമെങ്കിലും എത്തിച്ചേരാവുന്നതാണ്.