Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 11:04 AM

ഔഷധ രംഗത്തെ കുത്തക തടയാൻ പുതിയ നിയമവുമായി യുഎഇ

by silvya

 

യുഎഇയിലെ മരുന്ന് വിപണിയിൽ നിലനിൽക്കുന്ന കുത്തക അവസാനിപ്പിക്കാൻ വിപ്ലവകരമായ നടപടിയുമായി എമിറേറ്റ്‌സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് (EDE). രാജ്യത്ത് വിൽക്കുന്ന ഓരോ മരുന്നിനും ഒന്നിലധികം വിതരണക്കാരെ (Authorized Agents) നിയമിക്കണമെന്ന് നിർബന്ധമാക്കുന്ന പുതിയ സംവിധാനം ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ഇത്തരമൊരു പരിഷ്കാരം ഇതാദ്യമായാണ് യുഎഇ നടപ്പിലാക്കുന്നത്.

വിദേശ മരുന്ന് കമ്പനികൾ തങ്ങളുടെ ഓരോ ഉൽപ്പന്നത്തിനും രാജ്യത്ത് ഒന്നിലധികം അംഗീകൃത ഏജന്റുമാരെ നിയമിക്കണമെന്ന് പുതിയ നിയമം നിർബന്ധമാക്കുന്നു. മുൻപ് ഇത് ഒരു ഏജന്റിൽ മാത്രമായി പരിമിതപ്പെട്ടിരുന്നു.
വിതരണക്കാർക്കിടയിൽ മത്സരം വർധിക്കുന്നതോടെ മരുന്നുകൾ കൂടുതൽ കുറഞ്ഞ നിരക്കിലും ആകർഷകമായ വിലയിലും പൊതുജനങ്ങൾക്ക് ലഭ്യമാകും.

You may also like