Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 6, 2026 | 12:26 AM

അധ്യയന വർഷം ആരംഭിച്ചതോടെ ഷാർജയിലെ റോഡുകൾ നവീകരിച്ചു

by Raneesha Razak

ഷാർജ : യുഎഇയിൽ പുതിയ അധ്യയന വർഷത്തിന് തുടക്കമായതോടെ ഷാർജയിലെ അൽ ജസ്സാത്ത് (Al Jazzat), അൽ ഹസാന (Al Hazana) മേഖലകളിലെ റോഡ് വികസനവും അറ്റകുറ്റപ്പണികളും വിജയകരമായി പൂർത്തിയാക്കി ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും വിദ്യാർത്ഥികളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് സ്കൂളുകൾ തുറക്കുന്നതിനോടനുബന്ധിച്ച് റോഡുകൾ പുനരുദ്ധരിച്ചത്.

അൽ ജസ്സാത്തിൽ 785 മീറ്റർ നീളത്തിലും അൽ ഹസാനയിൽ 730 മീറ്റർ നീളത്തിലുമുള്ള റോഡുകളിൽ പുതിയ ടാറിംഗും റോഡ് മാർക്കിംഗുകളും പൂർത്തിയാക്കി. ഓഗസ്റ്റ് 31-ന് രാജ്യത്തുടനീളമുള്ള 1,180-ലധികം സ്കൂളുകളിലേക്ക് 1.27 ദശലക്ഷത്തിലധികം വിദ്യാർത്ഥികൾ തിരികെ എത്തിയതോടെ നിരത്തുകളിൽ തിരക്ക് വർദ്ധിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഷാർജ പൊലീസിന്റെ പട്രോളിംഗും സുരക്ഷാ പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്. കൂടാതെ ഷാർജ-ദുബായ് യാത്ര സുഗമമാക്കുന്നതിന് എമിറേറ്റ്‌സ് റോഡിൽ വാദി അൽ അമർദി ഭാഗത്തേക്ക് പുതിയ രണ്ട് വരികൾ കൂടി തുറന്നതോടെ ഗതാഗത ശേഷി 33 ശതമാനം വർദ്ധിക്കുകയും യാത്രാസമയത്തിൽ 25 ശതമാനം കുറവുണ്ടാവുകയും ചെയ്യും.

You may also like