Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 6, 2026 | 02:21 AM

നോൾ കാർഡുണ്ടോ? കാർ വാടകയിൽ 40% ഇളവ്

by Raneesha Razak
ദുബായ് : യു.എ.ഇയിലെ നോൾ ട്രാവൽ കാർഡ് ഉടമകൾക്ക് കാർ റെന്റൽ സേവനങ്ങളിൽ 40 ശതമാനം വരെ ഇളവ് ലഭിക്കുന്ന പുതിയ പദ്ധതി സെപ്റ്റംബർ 1 മുതൽ നിലവിൽ വന്നു. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (ആർ.ടി.എ) യൂറോപ് കാറും (Europcar) തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഭാഗമായാണ് ഈ ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു വർഷത്തെയ്ക്കാണ് ഈ ഓഫർ ലഭ്യമാകുന്നത്. യു.എ.ഇയിലും ലോകമെമ്പാടുമുള്ള വിവിധ യൂറോപ് കാർ ലൊക്കേഷനുകളിലും കാർഡ് ഉടമകൾക്ക് ഈ ഇളവോടെ വാഹനം വാടകയ്ക്ക് എടുക്കാം. പൊതുഗതാഗത സൗകര്യങ്ങൾക്ക് പുറമെ യാത്രക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങളും എളുപ്പവും ഉറപ്പാക്കുകയാണ് ഈ പദ്ധതിയിലൂടെ ആർ.ടി.എ ലക്ഷ്യമിടുന്നത്. യാത്ര കൂടുതൽ സുഗമമാക്കുന്നതിനൊപ്പം ഉപയോക്താക്കൾക്ക് മികച്ച സേവനങ്ങൾ നൽകാനും ഈ പങ്കാളിത്തം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

You may also like